മുണ്ടക്കയത്ത് അതിഭീകര ഉരുൾപ്പൊട്ടൽ; ഇളംകാടിന് സമീപം വെമ്പാലയിൽ തകർന്നത് ഏക്കർകണക്കിന് കൃഷിഭൂമി; പെട്ടിമുടിയ്ക്കു സമാനമായ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോയും ചിത്രങ്ങളും തേർഡ് ഐ ന്യൂസ് ലൈവിന്; വീഡിയോ റിപ്പോർട്ട് തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

ഏ കെ ശ്രീകുമാർ

കോട്ടയം: മുണ്ടക്കയത്ത് അതിഭീകര ഉരുൾപ്പൊട്ടൽ. മുണ്ടക്കയം ഇളംകാടിന് സമീപത്ത് വെമ്പാലയിലാണ് ഏക്കർ കണക്കിന് ഭൂമി ഉരുൾപ്പൊട്ടി ഇല്ലാതായത്. പെട്ടിമുടിയ്ക്കു സമാനമായ ദുരന്തമാണ് മുണ്ടക്കയത്തും ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പെരുമഴയിലാണ് ഇളംകാടിന് സമീപം  അതിഭീകരമായ രീതിയിൽ ഉരുൾപ്പൊട്ടലുണ്ടായത്. വീഡിയോ ഇവിടെ കാണാം –

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ സമാന രീതിയിൽ ഉരുൾപ്പൊട്ടലുണ്ടായിരിക്കുന്നത്. ഏക്കർ കണക്കിന് കൃഷിഭൂമിയാണ് ഇവിടെ നിന്നും ഉരുൾപ്പൊട്ടലിൽ ഒലിച്ചു പോയത്. മണ്ണും ചെളിയും അടങ്ങിയ വെള്ളം ജനവാസ കേന്ദ്രത്തിലൂടെയാണ് ഒഴുകിയെത്തിയത്. ജനവാസ കേന്ദ്രങ്ങളിലെ കൃഷിയെ ഒന്നാകെ  തകർത്താണ് ഈ വെള്ളം മണിമലയാറ്റിലേയ്ക്ക് ഒഴുകിയെത്തിയത്.

സാധാരണക്കാരായ നൂറുകണക്കിന് ആളുകളുടെ കൃഷിഭൂമിയാണ് തകർന്നത്. വാഴയും കപ്പയും ചേമ്പും ചേനയും, റബ്ബറും, തെങ്ങും അടക്കമുള്ളവ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ കല്ലും മണ്ണും ചെളിയും മാത്രമാണ് ബാക്കിയുള്ളത്. തുടർച്ചയായി പ്രദേശത്തുണ്ടാകുന്ന ഉരുൾപ്പൊട്ടൽ അക്ഷരാർത്ഥത്തിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ജൂണിലെ മഴ സമയത്താണ് ഇവിടെ പ്രദേശത്ത് ഉരുൾപ്പൊട്ടൽ ഉണ്ടായത്. തുടർന്നു ആഗസ്റ്റിലുണ്ടായ രണ്ടാമത്തെ മഴയുടെ സമയത്ത് വീണ്ടും ഇവിടെ ഉരുൾപ്പൊട്ടി. അന്നും നൂറുകണക്കിന് ആളുകളുടെ കൃഷിയും വസ്തുക്കളും അടക്കം നശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മൂന്നാം തവണയും ഉരുൾപ്പൊട്ടലുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയിലാണ് മുണ്ടക്കയം പ്രദേശത്ത് പല സ്ഥലങ്ങളിലും ഉരുൾപ്പൊട്ടലുണ്ടായത്.

പെട്ടിമുയ്ക്കു സമാനമായ രീതിയിലാണ് പ്രദേശത്ത് മണ്ണും കല്ലും ഒഴുകിയെത്തിയിരിക്കുന്നത്. പലയിടത്തും രണ്ടാൾ പൊക്കത്തിൽ മണ്ണടിഞ്ഞിട്ടുണ്ട്. മലയോര മേഖലയിൽ നടത്തുന്ന അനധികൃതമായ മണ്ണെടുപ്പും, കുന്നിടിക്കലുമാണ് ഇത്തരത്തിൽ വൻ തോതിൽ ഉരുൾപ്പൊട്ടൽ ഉണ്ടാകാനുള്ള കാരണമെന്നാണ് ആരോപണം.

മുൻപ് പലതവണ നാട്ടുകാരെ ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ സ്ഥലത്തു നിന്നും മാറ്റിയിരുന്നു. അതുകൊണ്ടു മാത്രമാണ് പലപ്പോഴും അപകടവും ദുരന്തവും ഒഴിവായത്.