play-sharp-fill
വിളിക്കുന്നത് അതിഥി തൊഴിലാളികളെന്ന് ! പക്ഷേ സ്വഭാവം കൊടും ക്രൂരന്മാരുടേത്,   അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ നിരവധി; അഡ്രസും രേഖകളുമില്ലാതെ പച്ചക്കറി കടകളിലും മീൻ കടകളിലും ഹോട്ടലുകളിലുമടക്കം പണിയെടുക്കുന്നവരിൽ ഏറിയപങ്കും ക്രിമിനൽ കേസുകളിലെ പ്രതികൾ; പച്ചക്കറിയും പഴവർഗ്ഗങ്ങളുമായി  പട്ടാപ്പകൽ വീടുകൾ തോറും കയറിയിറങ്ങുന്നതും  ഈ ഭായിമാർ തന്നെ; തക്കം കിട്ടിയാൽ സ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്തും, കോട്ടയത്ത് നിന്നും  മുങ്ങിയാൽ പൊങ്ങുന്നത് തൃശൂരോ, പാലക്കാട്ടോ, പുതിയ പേരിൽ  പേരിൽ !

വിളിക്കുന്നത് അതിഥി തൊഴിലാളികളെന്ന് ! പക്ഷേ സ്വഭാവം കൊടും ക്രൂരന്മാരുടേത്, അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ നിരവധി; അഡ്രസും രേഖകളുമില്ലാതെ പച്ചക്കറി കടകളിലും മീൻ കടകളിലും ഹോട്ടലുകളിലുമടക്കം പണിയെടുക്കുന്നവരിൽ ഏറിയപങ്കും ക്രിമിനൽ കേസുകളിലെ പ്രതികൾ; പച്ചക്കറിയും പഴവർഗ്ഗങ്ങളുമായി പട്ടാപ്പകൽ വീടുകൾ തോറും കയറിയിറങ്ങുന്നതും ഈ ഭായിമാർ തന്നെ; തക്കം കിട്ടിയാൽ സ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്തും, കോട്ടയത്ത് നിന്നും മുങ്ങിയാൽ പൊങ്ങുന്നത് തൃശൂരോ, പാലക്കാട്ടോ, പുതിയ പേരിൽ പേരിൽ !

സ്വന്തം ലേഖകൻ

കോട്ടയം : വിളിക്കുന്നത് അതിഥി തൊഴിലാളികളെന്ന്, പക്ഷേ സ്വഭാവം കൊടും ക്രൂരന്മാരുടെ.. ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. കൊലപാതകം, മോഷണം, പീഡനം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്നത്. ഇതിൽ ഏറ്റവും അവസാനത്തേതാണ് പൂവൻതുരുത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ അസാം സ്വദേശി തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവം.


വളരെ ഞെട്ടലോടെയാണ് ഈ വാർത്ത പുറംലോകം അറിഞ്ഞത്. പൂവന്തുരുത്ത് ഹെവിയ റബ്ബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കടയിനിക്കാട് സ്വദേശി ജോസിനെയാണ് അസം സ്വദേശി മനോജ്‌ ബറൂവ കമ്പി വടിക്ക് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടും വ്യക്തമായ തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ആയിരക്കണക്കിന് തൊഴിലാളികൾ ആണ് കോട്ടയം നഗരത്തിൽ തമ്പടിച്ചിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും ക്രിമിനൽ കേസുകളിലെ പ്രതികളാണ്. അന്യസംസ്ഥാനത്ത് കേസുകളിൽ ഉൾപ്പെട്ടവരും മറ്റും കേരളത്തിലേക്കാണ് കൂടുതലായി എത്തുന്നത്. ജില്ലയിലെ മിക്ക പച്ചക്കറി കടകളിലും ഹോട്ടലുകളിലും മീൻ കടകളിലേയും ജോലിക്കാർ ഈ ഭായിമാരാണ്. ഇവരുടെ പക്കൽ വ്യക്തമായ തിരിച്ചറിയൽ രേഖകൾ ഒന്നും ഇല്ല.

പെട്ടി വണ്ടികളിലും മറ്റും പച്ചക്കറിയും പഴവർഗ്ഗങ്ങളുമായി വീടുകൾ തോറും കയറിയിറങ്ങുന്നതും അന്യസംസ്ഥാന തൊഴിലാളികളാണ് തിരക്കില്ലാത്ത ഇടവഴികളിലും, വീടുകളുടെ പരിസരത്തും പ്രധാന റോഡുകളിലുമെല്ലാം കച്ചവടത്തിൽ എത്തുന്നത് ഇവരാണ്. പകൽ സമയത്ത് മിക്ക വീടുകളിലും സ്ത്രീകൾ മാത്രമാകും ഉള്ളത്. ഇവരാണ് സാധനങ്ങൾ വാങ്ങാൻ വരുന്നതും . ഇത്‌ മനസ്സിലാക്കുന്ന ഭായിമാർ ചുറ്റുപാടുകൾ നിരീക്ഷിച്ച് സ്ത്രീകളെ ആക്രമിക്കാനും മടിക്കില്ല. വലിയ ആപത്തിലേക്കാണ് ഇത് വഴി വെക്കുന്നത്.

ഡ്രൈവിംഗ് ലൈസൻസ് പോലുമില്ലാതെ വാഹനങ്ങളിൽ ചുറ്റിതിരിയുന്ന ഇവരെ പോലീസുകാർ പരിശോധിക്കാറില്ല. അതിനാൽ മിക്ക പ്രദേശങ്ങളിലൂടെയും ഇവർ കൂളായി യാത്ര ചെയ്യും. ലൈസൻസും വേണ്ട, ഹെൽമറ്റും വേണ്ട

അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ എത്തിക്കുന്ന കരാർ ഉടമകൾ ജില്ലാ ലേബർ ഓഫീസിൽ നിന്നും ലൈസൻസ് എടുത്തു നൽകേണ്ടതുണ്ട്, ആധാർ കാർഡ് ഫോട്ടോ കോപ്പി എന്നിവ സൂക്ഷിക്കണം. ചികിത്സയ്ക്കായി ആവാസ് യോജന കാർഡ് എടുക്കണം. എന്നാൽ ഇതൊന്നുമില്ലാതെയാണ് ജില്ലയിൽ മിക്ക ഇടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നത്. പിടിച്ചുപറിയോ കൊലപാതകമോ നടത്തി ഇവിടെ നിന്നും മറ്റൊരു നാട്ടിലേക്ക് ചേക്കേറുന്ന ഇവരെ പിടികൂടാനും സാധിക്കില്ല. കൺമുമ്പിൽ ഇത്രയേറെ സംഭവങ്ങൾ നടന്നിട്ടും വ്യക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് സാധിച്ചില്ല എന്നത് ദുഃഖകരമായ കാര്യമാണ്.