Spread the love

തിരുവനന്തപുരം: മിഠായി രൂപത്തില്‍ ലഹരിമരുന്നുമായി മൂന്ന് തമിഴ്നാട് സ്വദേശികള്‍ പിടിയിലായി. നെടുമങ്ങാട് ആണ് സംഭവം നടന്നത്.

video
play-sharp-fill

പ്രശാന്ത്, ഗണേഷ്, മാർഗ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. തിരുവനന്തപുരം റൂറല്‍ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വട്ടപ്പാറയിലുള്ള സ്വകാര്യ ബോയ്സ് ഹോസ്റ്റലില്‍ അഡ്രസിലാണ് പാഴ്സല്‍ എത്തിയത്. ഈ പാഴ്സല്‍ വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

105 മിഠായികളാണ് പാഴ്സല്‍ കവറില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഈ

മിഠായിയില്‍ ടെട്രാ ഹൈഡ്രോ കനാമിനോള്‍ എന്ന ലഹരി വസ്തു ഉണ്ടെന്നും പോലീസ് വെളിപ്പെടുത്തി. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.