
കൈക്കൂലി കേസ്; സി ജെ എല്‍സിയെ പിരിച്ചുവിട്ടേക്കും; അന്വേഷണ സമിതിയുടെ ശുപാര്‍ശ എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചു; തുടര്‍നടപടിക്ക് വിസിയെ ചുമതലപ്പെടുത്തി….
സ്വന്തം ലേഖിക
കോട്ടയം: കൈക്കൂലി കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന എം.ജി സര്‍വകലാശാല പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി.ജെ.
എല്‍സിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കും.
ഇത് സംബന്ധിച്ച അന്വേഷണ സമിതിയുടെ ശുപാര്‍ശ സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. തുടര്‍നടപടിക്ക് വി.സിയെ സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ജി സര്‍വകലാശാലയിലെ നാലംഗ സിന്‍ഡിക്കേറ്റ് കമ്മിഷന്‍, രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. എല്‍സി മുന്‍പും ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ക്ക് ലിസ്റ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ കൈമാറുന്നതിനായി തിരുവല്ല സ്വദേശിയായ വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പലതവണയായി ഒറു ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നാണ് കേസ്. സര്‍വകലാശാലയില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ജനുവരി 29നാണ് എല്‍സിയെ വിജിലന്‍സ് അറസ്റ്റു ചെയ്തത്.