Spread the love

 

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ്. കൊല്ലം എഴുകോൺ സ്വദേശികളായ സരിത-രതീഷ് ദമ്പതികളുടെ മകനായ 14 കാരനാണ് അമിത ഡോസിൽ മരുന്ന് നൽകിയത്. സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ ഫാർമസിസ്റ്റ് സാജുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

video
play-sharp-fill

 

ആർ.എം.ഒയും സ്റ്റോർ സൂപ്രണ്ടും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫാർമസിസ്റ്റിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ഡോക്ടർ നൽകിയ മരുന്ന് കഴിച്ച ശേഷം കുട്ടിക്ക് അപസ്മാരം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതായി ഇവർ പറഞ്ഞു.

 

തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടർ നിർദേശിച്ചതിനേക്കാൾ കൂടുതൽ ഡോസിൽ മരുന്ന് ഫാർമസിയിൽ നിന്നും നൽകിയതായി കണ്ടെത്തിയത്. അമിത ഡോസ് മരുന്ന് നൽകിയതാണ് ആരോഗ്യപ്രശങ്ങൾക്ക് കാരണമെന്ന് ഡോക്ടറും സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group