
കണ്ണൂർ: ഇരിട്ടിയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. എം മിഥിലാജ് (23), കെ മുഹമ്മദ് സാദിഖ് (28 ) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 5.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ബാംഗ്ലൂരില്‍ നിന്നും ബസില്‍ ഇരിട്ടിയില്‍ വന്നിറങ്ങിയ ഇവരെ എക്സൈസ് പിടികൂടുകയായിരുന്നു. ഇരിട്ടിയിലേക്ക് വരുന്ന ദീർഘദൂര അന്തർസംസ്ഥാന ബസുകളിലെ യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു എക്സൈസിൻ്റെ പരിശോധന.
ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി നടക്കുന്ന പരിശോധനയിലാണ് ഇവർ പിടിയിലായതെന്നാണ് വിവരം. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








