
മുംബൈ: മുംബൈയിലെ മറൈൻ ഡ്രൈവില്‍ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് കാല്‍നടയാത്രികൻ ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു.
എൻ. എസ്. റോഡിലെ പാഴ്സി ജിംഖാന ജംഗ്ഷൻ സിഗ്നലിന് സമീപമാണ് അപകടം.
കാല്‍നടയാത്രികൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അമിതവേഗത്തിലെത്തിയ ബൈക്ക് സിഗ്നല്‍ ലംഘിച്ചതാണ് അപകടത്തിന് കാരണം. ബൈക്ക് ഓടിച്ച യുവാവും യുവതിയും അപകടത്തില്‍ മരണമടഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.







