Spread the love

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ നിർണായക നീക്കവുമായി മധ്യപ്രദേശ് പോലീസ്.
പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനും മൊഴി രേഖപ്പെടുത്താനുമായി മധ്യപ്രദേശ് പോലീസ് സംഘം വീണ്ടും കേരളത്തിലേക്ക് തിരിച്ചു.

video
play-sharp-fill

നേരത്തെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർത്താവ് ഫർമാനെനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയിരുന്നു.

അതേസമയം പട്ടികവർഗ കമ്മീഷൻ നിർദ്ദേശപ്രകാരം കേസില്‍ പുതിയ വകുപ്പുകള്‍ ചേർക്കുമെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായില്ല എന്നാണ് പട്ടികവർഗ കമ്മീഷൻ നേരത്തെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ വിവാഹത്തെ സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോർട്ട് നല്കാൻ പോലീസിന് നിർദ്ദേശം നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കമ്മീഷന് മുന്നില് ഹാജരായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കേരളത്തില്‍ എത്തിയെങ്കിലും ഇതിന് സാധിച്ചില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും മധ്യപ്രദേശ് പോലീസ് കമ്മീഷനെ അറിയിച്ചു.