
സ്വന്തം ലേഖകൻ
ആലപ്പുഴ : മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ചു ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയ കേസിൽ മുൻ ഹണി ട്രാപ്പ് കേസിലെ പ്രതി പിടിയില്‍. തൃശ്ശൂര്‍ സ്വദേശി രുക്സാന ആണ് മാവേലിക്കര പൊലീസിന്‍റെ പിടിയിലായത്.
കേരളത്തിലെ പ്രമാദമായ ഹണി ട്രാപ്പ് കേസില്‍ പ്രതിയായിരുന്നു രുക്സാന. മുക്കുപണ്ടം പണയം വെച്ച കേസില്‍ നേരത്തെ രുക്സാനയുടെ ഭര്‍ത്താവ് സജീറും സുഹൃത്ത് സുധീഷും പിടിയിലായിരുന്നു. ഒളിവില്‍ പോയ രുക്സാനയെ തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ നിന്നാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.