video
play-sharp-fill

Friday, May 23, 2025
HomeCrimeകല്യാണ വീട്ടില്‍ 30 പവൻ മോഷണം പോയ സംഭവം; വരന്റെ ബന്ധുവായ യുവതി അറസ്റ്റിൽ; സ്വർണം...

കല്യാണ വീട്ടില്‍ 30 പവൻ മോഷണം പോയ സംഭവം; വരന്റെ ബന്ധുവായ യുവതി അറസ്റ്റിൽ; സ്വർണം കണ്ടപ്പോൾ ഭ്രമം തോന്നി മോഷണം നടത്തിയതെന്ന് മൊഴി

Spread the love

കണ്ണൂർ: കരിവള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവൻ സ്വർണം കവർന്ന കേസില്‍ പ്രതി പിടിയില്‍.

വരന്റെ ബന്ധുവായ യുവതിയാണ് പിടിയിലായത്. പ്രതിയായ കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സ്വർണം കണ്ടാല്‍ ഭ്രമം തോന്നാറുണ്ടെന്നും അങ്ങനെയാണ് മോഷണം നടത്തിയതെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.

കല്യാണ ദിവസമായ മേയ് ഒന്നിന് രാത്രി ഏഴ് മണിയോടെ ആയിരുന്നു മോഷണം നടത്തിയത്. ഭർത്താവിന്റെ വീട്ടിലെ അലമാരയില്‍ വൈകിട്ട് അഴിച്ചുവച്ച സ്വർണമാണ് മോഷണം പോയത്.
പിടിക്കപ്പെടുമെന്നായപ്പോള്‍ ചൊവ്വാഴ്‌ച രാവിലെ വീട്ടുമുറ്റത്ത് കൊണ്ടുവച്ചെന്നും യുവതി പറഞ്ഞു. പ്ലാസ്റ്റിക് കവറില്‍ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടത്. കവർന്ന മുഴുവൻ സ്വർണാഭരണങ്ങളും കവറില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments