video
play-sharp-fill
പാലാ മരിയന്‍ ആശുപത്രി ആതുരാലയമോ അതോ അറവ്ശാലയോ?; ഡോക്ടറുടെ കൈപ്പിഴവ് ഗര്‍ഭിണിയുടെ ജീവനെടുത്തു; 26കാരിയെ കൊലയ്ക്ക് കൊടുത്തത് മരിയൻ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷീന; മനോരമയും, മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ പതിവുപോലെ ഈ വാർത്തയും മുക്കി

പാലാ മരിയന്‍ ആശുപത്രി ആതുരാലയമോ അതോ അറവ്ശാലയോ?; ഡോക്ടറുടെ കൈപ്പിഴവ് ഗര്‍ഭിണിയുടെ ജീവനെടുത്തു; 26കാരിയെ കൊലയ്ക്ക് കൊടുത്തത് മരിയൻ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷീന; മനോരമയും, മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ പതിവുപോലെ ഈ വാർത്തയും മുക്കി

സ്വന്തം ലേഖകന്‍

കോട്ടയം: പാലാ മരിയന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഗര്‍ഭിണി മരിച്ചു. പാലാ മേവട സ്വദേശിനി അഹല്യ(26)ക്കാണ് ആശുപത്രി അധികൃതരുടെ അനാസ്ഥക്ക് ജീവന്‍ ബലി നല്‍കേണ്ടി വന്നത്. ളാക്കാട്ടൂര്‍ സ്വദേശി ശിവപ്രകാശിന്റെ ഭാര്യയാണ്. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷവും മൂന്ന് മാസവും മാത്രം പിന്നിട്ടപ്പോഴാണ് അഹല്യയുടെ അകാലവേര്‍പാട് കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്. സംഭവം പുറം ലോകത്തെ അറിയിക്കാൻ മുൻനിര മാധ്യമങ്ങളൊന്നും തയ്യാറായില്ല. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ സാധാരണയായി വാർത്ത മുക്കാറാണ് പതിവ്. ഈ കേസിലും അതു തന്നെ സംഭവിച്ചു.

മാര്‍ച്ച് 9നാണ് അഹല്യയുടെ വീട്ടില്‍ വച്ച് പ്രഗ്നന്‍സി കിറ്റ് ഉപയോഗിച്ച് ടെസ്റ്റ് ചെയ്തപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഉടന്‍ തന്നെ വീടിനടുത്തുള്ള പാലാ മരിയന്‍ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ ഷീനയെ കണ്‍സള്‍ട്ട് ചെയ്തു. ഷീനയുടെ ഭര്‍ത്താവ് അഭിലാഷും ഡോക്ടറാണ്. അഭിലാഷ്‌സ് ക്ലിനിക്ക് എന്ന കിടങ്ങൂരിലെ സ്വകാര്യ സ്ഥാപനം ഇവരുടേതാണ്. അഹല്യയെ പരിശോധിച്ച ശേഷം ഡോ.ഷീന, ആദ്യഘട്ടത്തില്‍ നല്‍കേണ്ട മരുന്നുകള്‍ നല്‍കി അഹല്യയെ പറഞ്ഞയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ചെറിയ ബ്ലീഡിംഗ് ഉണ്ടായ ഉടന്‍ ഡോ.ഷീന ജോലി ചെയ്യുന്ന പാലാ മരിയന്‍ ആശുപത്രിയില്‍ എത്തി. സ്‌കാനിങ്ങില്‍ യൂട്രസില്‍ ഗര്‍ഭം ഇല്ലെന്ന് കണ്ടെത്തി. ട്യൂബുലര്‍ ഗര്‍ഭം ആണോയെന്ന് ഉറപ്പിക്കാന്‍ വീണ്ടും സ്‌കാന്‍ ചെയ്തു. പക്ഷേ, സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ഒന്നും വ്യക്തമല്ലെന്ന് ഡോ.ഷീന പറഞ്ഞു. ഗര്‍ഭിണി ആണോയെന്ന് വീണ്ടും ഉറപ്പിക്കാനായി രക്തപരിശോധന നടത്തിയപ്പോഴും പൊസീറ്റീവ് തന്നെയായിരുന്നു ഫലം. ഗര്‍ഭിണി ആണെന്ന് ഉറപ്പ് വരുത്തിയിട്ടും ഗര്‍ഭം യൂട്രസിലാണോ ട്യൂബിലാണോ എന്ന് ഉറപ്പിക്കാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞില്ല.

രക്തസ്രാവം നിലയക്കാതെ വന്നതോടെ ഓപ്പറേഷന്‍ ചെയ്ത് അബോര്‍ട്ട് ആക്കാമെന്ന് പറഞ്ഞു. ഞായറാഴ്ച മരിയനില്‍ അഡ്മിറ്റായി. പക്ഷേ വീണ്ടും സ്‌കാന്‍ ചെയ്തപ്പോള്‍, ട്യൂബിലല്ല, യൂട്രസില്‍ തന്നെയാണ് ഗര്‍ഭമെന്നും പേടിക്കാനില്ലെന്നും പറഞ്ഞു. വീട്ടില്‍ ചെന്ന് ബെഡ് റെസ്റ്റ് എടുത്താല്‍ മതി, അബോര്‍ട്ട് ചെയ്യേണ്ടി വരില്ല എന്നും പറഞ്ഞ അന്ന് തന്നെ അഹല്യയെ തിരിച്ച് വിട്ടു.

മാര്‍ച്ച് പതിനേഴാം തീയതി കനത്ത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് നഴ്‌സ് ആയി ജോലി ചെയ്തിരുന്ന ഭര്‍തൃസഹോദരന്റെ ഭാര്യ പ്രസീദയെ വിളിച്ച് അഹല്യ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. ഇവരുടെ നിര്‍ദ്ദേശ പ്രകാരം ഡോക്ടറെ വിളിച്ചപ്പോള്‍, യൂട്രസിനുള്ളില്‍ തന്നെയായത് കൊണ്ട് പേടിക്കണ്ട, ഓപ്പറേഷന്‍ ഒഴിവാക്കാമല്ലോ, ബ്ലീഡിംഗ് തനിയെ നിന്നോളും എന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് അഹല്യയുടെ സ്ഥിതി വഷളായി. ഛര്‍ദ്ദിയും തലകറക്കവും വന്ന് ബോധരഹിതയായതോടെ മരിയന്‍ ആശുപത്രിയിലേക്ക് ചെന്നു. ചെന്ന ഉടന്‍ ലേബര്‍ റൂമിലേക്ക് മാറ്റി. അബോര്‍ട്ട് ചെയ്യാനുള്ള ഇന്‍ജക്ഷന്‍ നല്‍കി.

ഡോക്ടര്‍ ഷീനയെ കാണാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും തിരക്കാണെന്നായിരുന്നു മറ്റ് സ്റ്റാഫുകളുടെ മറുപടി. പെണ്‍കുട്ടിയുടെ നില ഗുരുതരമായിട്ടും യാതൊരു ഗൗരവവും കാണിക്കാതെ തണുപ്പന്‍ മട്ടിലായിരുന്നു ആശുപത്രി അധികൃതരുടെ പെരുമാറ്റം.

വീണ്ടും സ്‌കാന്‍ ചെയ്ത ശേഷം കീ ഹോള്‍ ഓപ്പറേഷന്‍ ചെയ്യാമെന്ന് ഉറപ്പിച്ച്, ബന്ധുക്കളെ വിവരം ധരിപ്പിച്ച ഡോക്ടര്‍ ഷീന ഓപ്പറേഷന്‍ റൂമിലേക്ക് പോയി. കൂടിവന്നാല്‍ അരമണിക്കൂര്‍ മാത്രം വേണ്ടി വരുന്ന ഓപ്പറേഷന്‍ ആയിട്ടും മണിക്കൂറുകള്‍ കടന്ന് പോയി. പിന്നീട് എ പോസിറ്റീവ് രക്തം അത്യാവശ്യമായി എത്തിക്കാന്‍ പറഞ്ഞ് നഴ്‌സ് പോയി. കീ ഹോള്‍ സര്‍ജറിക്ക് എന്തിനാണ് രക്തം നല്‍കേണ്ടതെന്ന് ബന്ധുക്കള്‍ക്ക് ആശങ്കയുണ്ടായെങ്കിലും വിശദാംശങ്ങള്‍ പറയാതെ അധികൃതര്‍ ഒഴിഞ്ഞുമാറി.

മണിക്കൂറുകള്‍ക്ക് ശേഷം ഭര്‍ത്താവ് ശിവപ്രകാശിനെ മാത്രം അകത്തേക്ക് വിളിപ്പിച്ച് അഹല്യയെ കാണാന്‍ അനുവദിച്ചു. മയക്കാനുള്ള ഇന്‍ജക്ഷന്‍ നല്‍കിയപ്പോള്‍ ബി പി കുറഞ്ഞ് പോയത് കാരണം കീഹോള്‍ സര്‍ജറി ചെയ്യാന്‍ സാധിച്ചില്ല, ഓപ്പണ്‍ സര്‍ജറി വേണ്ടി വന്നു എന്ന് അപ്പോഴാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്വന്തമായി ശ്വാസം എടുക്കാന്‍ ഇപ്പോള്‍ സാധിക്കാത്തതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി, നാളത്തേക്ക് നില മെച്ചപ്പെടും എന്ന് ഡോ. ഷീന പറഞ്ഞു. ബന്ധുക്കളെ കണ്ട് പേടിക്കാനില്ല എന്ന് പറഞ്ഞ ശേഷം ഡോ. ഷീന വീട്ടിലേക്ക് പോയി.

എന്നാല്‍ വീട്ടില്‍ പോയി ഏതാനും മണിക്കൂറുകള്‍ക്കകം അഹല്യയുടെ നില ഗുരുതരമായ ഉടന്‍ ഇവര്‍ തിരികെ വന്നു. അഹല്യക്ക് മഞ്ഞപ്പിത്തം ഉണ്ട്, ആരോഗ്യ നില വഷളാണ്, ഹൃദയത്തിന്റെ പ്രവര്‍ത്തനവും മോശമായി, പ്രാര്‍ത്ഥിക്കണം എന്ന് ബന്ധുക്കളോട് പറഞ്ഞു. കാര്യങ്ങള്‍ കൈവിട്ട് പോകുകയാണെന്ന് മനസ്സിലായ ബന്ധുക്കളും പരിഭ്രാന്തരായി.

ഫലോപ്പിയന്‍ ട്യൂബിലുള്ള ഗര്‍ഭം പൊട്ടി അശുദ്ധരക്തം ശരീരത്തില്‍ പ്രവേശിച്ചതും ഓപ്പറേഷന്‍ സമയത്ത് രക്തം നഷ്ടപ്പെട്ടതുമാണ് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചത്. പക്ഷേ, ഈ കാര്യം ആശുപത്രി അധികൃതര്‍ മറച്ച് വച്ചിരുന്നു. ആദ്യഘട്ടത്തില്‍ ട്യൂബിലാണ് ഗര്‍ഭധാരണം നടന്നതെന്ന് ഡോക്ടര്‍ ഷീനക്ക് കണ്ടെത്താന്‍ കഴിയാഞ്ഞതാണ് കാര്യങ്ങള്‍ ഈ നിലയില്‍ എത്തിച്ചത്.

ഞായറാഴ്ച രാവിലെ മരിയന്‍ ആശുപത്രിയുടെ തന്നെ മനേജ്‌മെന്റിന്റെ കീഴിലുള്ള കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് അഹല്യയെ മാറ്റണമെന്ന് ഡോ. ഷീന ബന്ധുക്കളോട് പറഞ്ഞു. എന്ത് സഹായത്തിനും വിളിച്ചാല്‍ മതിയെന്നും സാമ്പത്തികമായി സഹായം ചോദിക്കാനും മടിക്കണ്ട എന്നുമായിരുന്നു വാഗ്ദാനം. കാരിത്താസില്‍ എത്തിച്ച ശേഷവും അഹല്യക്ക് ഹൃദയസ്തംഭനം ഉണ്ടായി. കാരിത്താസിലെ ഡോക്ടര്‍ പറഞ്ഞപ്പോഴാണ് മരിയനില്‍ വച്ചും ഹൃദയസ്തംഭനം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ തിരിച്ചറിയുന്നത്. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും തിങ്കളാഴ്ച വെളുപ്പിനെ ഒരുമണിയോടെ അഹല്യക്ക് ജീവന്‍ നഷ്ടമായി.

ഇതിനോടകം പൊലീസില്‍ പരാതി നല്‍കിയിരുന്നതിനാല്‍, പോസ്റ്റ് മോര്‍ട്ടത്തിന് മുന്‍പായി ശരീശ പരിശോധന നടത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി അഹല്യയുടെ ഭര്‍തൃസഹോദരന്റെ ഭാര്യ പ്രസീദയെയും അകത്തേക്ക് വിളിപ്പിച്ചു. ഈ സമയത്താണ് അഹല്യക്ക് കീഹോള്‍ സര്‍ജറി ചെയ്ത കാര്യം ബോധ്യപ്പെടുന്നത്. കീ ഹോള്‍ ചെയ്യാന്‍ സാധിക്കാത്തത് കാരണമാണ് ഓപ്പണ്‍ സര്‍ജറിക്ക് വിധേയയാക്കേണ്ടി വന്നതെന്ന ഡോ.ഷീനയുടെ വാദം ഇതോടെ പൊളിഞ്ഞു.

അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലിരുന്ന പെണ്‍കുട്ടിക്ക്, ആശുപത്രി അധികൃതരുടെയും ഡോ. ഷീനയുടെയും അനാസ്ഥ കൊണ്ട് മാത്രമാണ് ജീവന്‍ നഷ്ടമായത്. അഹല്യയുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഭര്‍ത്താവ് ശിവപ്രകാശിന്റെ സ്ഥിതിയും മോശമാണ്. ജീവനായി കൊണ്ടുനടന്ന ഭാര്യയുടെ മരണം താങ്ങാനാകാതെ ഉറക്കം പോലും നഷ്ടപ്പെട്ട ശിവപ്രകാശിനെ ഉറക്ക ഗുളിക നല്‍കി ഉറക്കേണ്ട ഗതികേടിലാണ് കുടുംബം. അഹല്യയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പാലാ ഡിവൈഎസ്പി ഓഫീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

 

 

നടന്ന് കയറി വന്ന ഗർഭിണിയെ തിരികെ അയച്ചത് പെട്ടിക്കകത്താക്കി; പാലാ മരിയൻ ആശുപത്രിയിൽ നടന്നത് കൊലപാതകം; തെള്ളകം മിറ്റേര ആശുപത്രിയില്‍ നാല് വര്‍ഷത്തിനിടെ മരിച്ചത് അമ്മമാരും കുഞ്ഞുങ്ങളുമടക്കം 18 പേര്‍; പരാതികള്‍ ഉയര്‍ന്നിട്ടും ഒരു ഡോക്ടര്‍ പോലും ശിക്ഷിക്കപ്പെട്ടില്ല; തിരിച്ചറിയുക, മെഡിക്കല്‍ നെഗ്‌ളിജന്‍സ് വെറും കയ്യബദ്ധമല്ല, ശിക്ഷ ലഭിക്കേണ്ട ഗുരുതര കുറ്റകൃത്യം

നടന്ന് കയറി വന്ന ഗർഭിണിയെ തിരികെ അയച്ചത് പെട്ടിക്കകത്താക്കി; പാലാ മരിയൻ ആശുപത്രിയിൽ നടന്നത് കൊലപാതകം; തെള്ളകം മിറ്റേര ആശുപത്രിയില്‍ നാല് വര്‍ഷത്തിനിടെ മരിച്ചത് അമ്മമാരും കുഞ്ഞുങ്ങളുമടക്കം 18 പേര്‍; പരാതികള്‍ ഉയര്‍ന്നിട്ടും ഒരു ഡോക്ടര്‍ പോലും ശിക്ഷിക്കപ്പെട്ടില്ല; തിരിച്ചറിയുക, മെഡിക്കല്‍ നെഗ്‌ളിജന്‍സ് വെറും കയ്യബദ്ധമല്ല, ശിക്ഷ ലഭിക്കേണ്ട ഗുരുതര കുറ്റകൃത്യം


തേർഡ് ഐ ന്യൂസിൻ്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/E4hehCJCDAoFSgk3nsp68J