video
play-sharp-fill

മർച്ചന്റ്സ് അസോസിയേഷന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു

മർച്ചന്റ്സ് അസോസിയേഷന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മർച്ചന്റ്സ് അസോസിയേഷന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് ഹാജി എം.കെ.ഖാദർ അധ്യക്ഷത വഹിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറും കോട്ടയം ജില്ലാ പ്രസിഡണ്ടുമായ എം .കെ . തോമസുകുട്ടി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ
ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ കൗൺസിലർമാരായ എൻ.ജയചന്ദ്രൻ ജയമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

37 വർഷക്കാലം അസോസിയേഷൻ പ്രസിഡൻറായി സുത്യർഹ സേവനം അനുഷ്ഠിച്ച റ്റി.ഡി.ജോസഫിനെ തിരുവഞ്ചൂർ രാധകൃഷ്ണൻ എംഎൽഎയും
75 വയസ്സിനു മുകളിൽ പ്രായമുള്ള കോട്ടയത്തെ വ്യാപാരികളെ മുനിസിപ്പൽ വൈസ് ചെയർമാൻ ബി.ഗോപകുമാറും ആദരിച്ചു.

60 വർഷത്തിനുമേൽ കോട്ടയത്ത് വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മുനിസിപ്പൽ കൗൺസിലർ എൻ.ജയചന്ദ്രൻ സേനഹാദരവ് നൽകി.

2023 ൽ വിവാഹ ജീവിതത്തിൽ 25 വർഷം പൂർത്തീകരിച്ച വ്യാപാരി ദമ്പതികളെ ചടങ്ങിൽ വച്ച് ആദരിച്ചു കൊണ്ട് മുനിസിപ്പൽ കൗൺസിലർ ജയമോൾ ജോസഫ് മെമെന്റോ സമ്മാനിച്ചു.

അസോസിയേഷൻ അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള കുടുംബമേളയിൽ കലാകായിക മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

അസോസിയേഷൻ രക്ഷാധികാരി റ്റി.ഡി ജോസഫ് അസോസിയേഷന്റെ ചരിത്രം യോഗത്തിൽ അവതരിപ്പിച്ചു.

കൂടാതെ വ്യാപാരോത്സവം സമ്മാനപദ്ധതിയുടെ മെഗാനറുക്കെടുപ്പ് നടന്നു. മെഗാ വിജയികളെ പ്രഖ്യാപിച്ചു.എം.കെ.തോമസ്കുട്ടി നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി എ .കെ .എൻ . പണിക്കർ ട്രഷറർ സി.എ. ജോൺ, വൈസ് പ്രസിഡണ്ട് മാരായ ഫിലിപ്പ് മാത്യു തരകൻ,അബ്ദുൽസലാം കെ പി ,ഗിരീഷ് പി. ബി. സെക്രട്ടറിമാരായ കെ.പി. രാധാകൃഷ്ണൻ , തോമസ് .എ.എ,നൗഷാദ് കെ പി എന്നിവർ സംസാരിച്ചു.