video
play-sharp-fill

ഭാരത കത്തോലിക്കാ സഭയുടെ ആത്മീയ തേജസും അഭിമാന താരകവും; ചങ്ങനാശേരി മുന്‍ ആര്‍ച്ച്‌ ബിഷപായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ നിത്യതയിലേക്ക് വിടവാങ്ങിയിട്ട് നാളെ ഒരാണ്ട്

ഭാരത കത്തോലിക്കാ സഭയുടെ ആത്മീയ തേജസും അഭിമാന താരകവും; ചങ്ങനാശേരി മുന്‍ ആര്‍ച്ച്‌ ബിഷപായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ നിത്യതയിലേക്ക് വിടവാങ്ങിയിട്ട് നാളെ ഒരാണ്ട്

Spread the love

ചങ്ങനാശേരി: 2023 മാര്‍ച്ച്‌ 18, ചങ്ങനാശേരിയുടെ മുന്‍ ആര്‍ച്ച്‌ ബിഷപും ഭാരത കത്തോലിക്കാ സഭയുടെ ആത്മീയ തേജസും അഭിമാന താരകവുമായിരുന്ന ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിത്യതയിലേക്ക് വിടവാങ്ങിയ ദിനം.

കേരളസഭ പ്രത്യേകിച്ച്‌ ചങ്ങനാശേരി അതിരൂപത ദുഃഖവും കണ്ണീരുമണിഞ്ഞ ദിനമായിരുന്നു. അതിരൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥന്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണത്തിരുനാള്‍ തലേന്ന് 1.17ന് ചെത്തിപ്പുഴ ആശുപത്രിയിലായിരുന്നു ആ സഭയുടെ ശ്രേഷ്ഠാചാര്യന്‍ സ്വര്‍ഗപ്രാപ്തനായത്. മാര്‍ച്ച്‌ 22ന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ മര്‍ത്ത്മറിയം പള്ളിയിലാണ് മാര്‍ പവ്വത്തിലിന്‍റെ ഭൗതിക ശരീരം കബറിടക്കം ചെയ്തത്.

ചങ്ങനാശേരി അരമനയില്‍ നിന്നു പവ്വത്തില്‍ പിതാവിന്‍റെ ഭൗതികശരീരവും വഹിച്ച്‌ ചങ്ങനാശേരി നഗരത്തിലൂടെ സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു നടന്ന വിലാപയാത്ര വികാരഭരിതവും ദുഃഖസാന്ദ്രവുമായിരുന്നു. വിലാപയാത്രയിലും കബറടക്ക ശുശ്രൂഷയിവും ചങ്ങനാശേരി നഗരംകണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ജനാവലിയാണ് ഒഴുകിയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ലക്ഷക്കണക്കിനുവരുന്ന ജനസമൂഹം മാര്‍ പവ്വത്തിലിന് ആദരവ് അര്‍പ്പിക്കാനെത്തിയത് ചങ്ങനാശേരിയുടെ ചരിത്രത്തിലെ അവിസ്മരണീയ സംഭവമായിരുന്നു. സഭയോടൊപ്പം സമൂഹത്തേയും കരുതലോടെ കണ്ട മാര്‍ പവ്വത്തിലെന്ന സഭാതാരകം സഭാമക്കളുടെയും ഒപ്പം സഹൂഹത്തിന്‍റെയും ഹൃദയങ്ങളില്‍ ദീപ്ത സ്മരണയാണ്. മര്‍ത്ത്മറിയം പള്ളിയിലെ പവ്വത്തില്‍ പിതാവിന്‍റെ പുഷ്പാലംകൃതമായ കബറിടത്തില്‍ ദിനംപ്രതി നിരവധി വിശ്വാസികള്‍ സന്ദര്‍ശനം നടത്തി പ്രാര്‍ഥന നടത്തിവരുന്നു.

മാര്‍ ജോസഫ് പവ്വത്തിലിന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്‍റ്മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നാളെ അനുസ്മരണ ദിവ്യബലിയും സിമ്പോസിയവും നടക്കും. 11.15ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടക്കും.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത്, മാര്‍ ജോര്‍ജ് കോച്ചേരി, മാര്‍ മാത്യു അറയ്ക്കല്‍, അതിരൂപതയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരാകും. വിശുദ്ധ കുര്‍ബാനമധ്യേ മേജര്‍ ആര്‍ച്ച്‌ബിഷപ് വചനസന്ദേശം നല്‍കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണപ്രഭാഷണം നടത്തും. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കബറിടത്തില്‍ ഒപ്പീസ് അര്‍പ്പിക്കും.