Spread the love

തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരില്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ വീണ്ടും തഴഞ്ഞു. മുഖ്യമന്ത്രി കഴിഞ്ഞാല്‍ രണ്ടാമന്‍ മുസ്ലീംലീഗ് നേതാവ് പി.കെ.
കുഞ്ഞാലിക്കുട്ടി. ആഭ്യന്തര മന്ത്രിയായിട്ടും ചെന്നിത്തല മൂന്നാമന്‍ മാത്രം. കുഞ്ഞാലിക്കുട്ടിയെ അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയാക്കിയെന്നും കോണ്‍ഗ്രസില്‍ ആരോപണം.

video
play-sharp-fill

സത്യപ്രതിജ്ഞക്ക് മുമ്പ് വി.ഡി. സതീശന്‍ മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോഴും ആദ്യപേരുകാരന്‍ പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞാല്‍ ആഭ്യന്തരമന്ത്രിക്കാണ് രണ്ടാം സ്ഥാനം. അങ്ങനെയെങ്കില്‍ ചെന്നിത്തലയാണ് രണ്ടാമനാകേണ്ടത്. എന്നാല്‍ വി.ഡി. സതീശന് ശേഷം രണ്ടാമനായി സത്യപ്രജ്ഞ ചെയ്തതും കുഞ്ഞാലിക്കുട്ടി തന്നെ.

അവിടെയും മൂന്നാമനായാണ് ചെന്നിത്തലയെ സത്യപ്രതിജ്ഞക്ക് ഊഴം നിശ്ചയിച്ചത്. രണ്ടാം നമ്പര്‍ കാറ് അനുവദിച്ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടിക്കാണ്. ലോക്ഭവനില്‍ ചായ സത്കാരത്തിലും രണ്ടാമനായി തിളങ്ങിയത് കുഞ്ഞാലിക്കുട്ടി തന്നെ. ചായസത്കാരം കഴിഞ്ഞുള്ള ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോഴും ഗവര്‍ണറുടെ ഇടത് വശത്തെ കസേര കുഞ്ഞാലിക്കുട്ടിക്കായി മാറ്റിയിട്ടു. അത് കഴിഞ്ഞാണ് ചെന്നിത്തലയക്ക് സീറ്റ് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടേറിയറ്റില്‍ ഓഫീസ് അനുവദിച്ചിരിക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം തന്നെ. നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ്. 30 ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള പഴയ ഓഫീസാണ് ചെന്നിത്തലയ്‌ക്ക് അനുവദിച്ചത്.

ഇതോടെ നിയമസഭയ്‌ക്കുള്ളിലും മുഖ്യമന്ത്രി കഴിഞ്ഞാല്‍ കുഞ്ഞാലിക്കുട്ടിയാകും ട്രഷറി ബെഞ്ചില്‍ ഇരിക്കുകയെന്നാണ് സൂചന. അത് കഴിഞ്ഞേ ചെന്നിത്തലയ്‌ക്ക് സീറ്റുണ്ടാകൂ. മുസ്ലീം ലീഗിന് കോണ്‍ഗ്രസ് കീഴ്‌പ്പെട്ടുവെന്ന് ആരോപണം ഉയരുന്നതിനിടയിലാണ് മന്ത്രിസഭയിലെ രണ്ടാംസ്ഥാനം കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയിരിക്കുന്നത്. ഇതോടെ അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയായി കുഞ്ഞാലിക്കുട്ടി മാറുകയാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചെന്നിത്തലയെ തഴഞ്ഞതിലും കുഞ്ഞാലിക്കുട്ടിക്ക് അമിത അധികാരം നല്‍കുന്നതിലും കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.