Spread the love

കോട്ടയം: മന്നത്തുപദ്‌മനാഭന്റെ ജന്മദിനാഘോഷം ജനുവരി 1, 2 തീയതികളില്‍ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും.
ഒന്നിന് രാവിലെ 7ന് മന്നം സമാധിയില്‍ പുഷ്പാർച്ചന. 10.30ന് അഖിലകേരള നായർ

video
play-sharp-fill

പ്രതിനിധി സമ്മേളനത്തില്‍ എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻനായർ സംഘടന പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കും. പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ഹരികുമാർ കോയിക്കല്‍ നന്ദി പറയും.

വൈകിട്ട് മൂന്നിന് കുന്നക്കുടി ബാലമുരളീകൃഷ്ണന്റെ സംഗീത കച്ചേരി,6.30ന് ചലച്ചിത്രതാരം ആശാശരത്തിന്റെ നൃത്തസന്ധ്യ. രാത്രി 9ന് മേജർ സെറ്റ് കഥകളി. രണ്ടിന് രാവിലെ 7ന് മന്നംസമാധിയില്‍ പുഷ്പാർച്ചന. 11ന് നടക്കുന്ന മന്നം ജയന്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മിഷനംഗം ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ അനുസ്മരണപ്രഭാഷണം നടത്തും. ജി.സുകുമാരൻനായർ,അഡ്വ.എൻ.വി.അയ്യപ്പൻപിള്ള എന്നിവർ പ്രസംഗിക്കും.