
കോട്ടയം: കുമരകം 8-ാം വാർഡിലെ പൊങ്ങലക്കരിക്കും, 16-ാം വാർഡിലെ പള്ളിത്തോപ്പിനും പ്രത്യേക വികസന പാക്കേജും, കുമരകത്തെ സർക്കാർ കാര്യാലയങ്ങൾ ഒരു കുടക്കീഴിലാക്കാൻ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുമെന്നുമുള്ള പ്രഖ്യാപനവുമായി എൽ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കുമരകം പഞ്ചായത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വിവരിക്കുന്നതാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക.
കുമരകം ചന്തക്കവലയിലെ ഇലക്ഷൻ കമ്മറ്റി ഓഫീസിൽ വച്ച് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ബിനു ബോസ് സി.പി.ഐ (എം) ജില്ലാ കമ്മറ്റി അംഗം കെ.വി.ബിന്ദുവിന് പ്രകടനപത്രിക കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ പ്രമുഖ എൽ ഡി എഫ് നേതാക്കളായ സി.പി.ഐ ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി കെ. ഐ കുഞ്ഞച്ചൻ, എൽ.ഡി എഫ് കൺവീനർ എ.പി. സലിമോൻ, സി.പി.ഐ (എം) ഏരിയാ കമ്മറ്റി അംഗങ്ങളായ ധന്യാ സാബു, വി.കെ ജോഷി,
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.സലിമോൻ , സി.പി.ഐ ഏറ്റുമാനൂർ മണ്ഡലം കമ്മറ്റിയംഗം ഷിജോ ജോൺ, സി പി എം നോർത്ത് ലോക്കൽ സെക്രട്ടറി റ്റി.വി.സുധീർ, കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് പ്രിൻസ് സ്കറിയാ , കേരളാ കോൺഗ്രസ് (ബി) നേതാക്കളായ ടോണി കുമരകം, സാൽവിൻ കൊടിയന്ത്ര, 315 സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കേശവൻ, ജോജി കൂട്ടുമ്മേൽ , ജില്ലാ – ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
2025 ഡിസംബറിൽ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലേയ്ക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.
ജലാശയങ്ങളുടെ പുനരുദ്ധാരണംറോഡ് അറ്റകുറ്റപ്പണിക്ക് സ്ഥിരം സംവിധാനം.
സി എച്ച് സി യിൽ അത്യാഹിതവിഭാഗവും ജറിയാട്രിക്ക് ചികിത്സയും.
വൃക്ക രോഗികൾക്ക് ഡയാലിസിസ് സൗകര്യം.
സൗര വൈദ്യുതിപദ്ധതി.
കായലിൽ മത്സ്യസമ്പത്ത് വർദ്ധന.
നെല്ല് സംഭരണത്തിന് പ്രത്യേക ഗോഡൗൺ.
നാളികേര ഉത്പ്പാദനം വർദ്ധിപ്പിക്കും.
കുമരകത്തെ തെരുവ്നായമുക്ത ഗ്രാമമാക്കും.
കന്നുകാലിഫാമുകൾ.
തെരുവോര സായാഹ്ന വിശ്രമകേന്ദ്രം.
പാചകത്തിന് ചൂടാറാപ്പെട്ടികൾ.
സാമൂഹ്യ അടുക്ക.
വിദ്യാലയങ്ങളിൽ ലാങ്വേജ് ലാബ് .
നിന്തൽക്കുളവും സിന്തറ്റിക്ക്ട്രാക്കും ടർഫ് മൈതാനവും.
പട്ടികജാതി/വർഗ്ഗ വികസന പദ്ധതി.
പട്ടികജാതി കർഷകർക്ക് സൗജന്യ നെൽവിത്ത്.
പൊതുശ്മാശനം.
കനാൽ ടൂറിസം, പത്തുപങ്കിൽ ടൂറിസം പദ്ധതി..
വിവിധ ഇടങ്ങളിലെ ടൂറിസം ഹോട്ട് സ്പോട്ടുകളുടെ വികസനം
ആധുനിക ബസ്ബേയും ഓട്ടോസ്റ്റാൻഡും.
ക്ഷീരകർഷ കർക്ക് പ്രത്യേക പദ്ധതി.
ജനകീയാരോഗ്യ പദ്ധതി.
ബഡ്സ് സ്കൂൾ.
ഓൾഡ് കുമരകം റോഡ്.
എന്നിങ്ങനെയാണ് പ്രധാനപ്പെട്ട വികസന വാഗ്ദാനങ്ങൾ.







