Thursday, April 23, 2026

മഞ്ജുവിന്റെ ധനുഷ് ചിത്രം മുടക്കാനും ദിലീപ് ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നടി മഞ്ജു വാര്യരുടെ സിനിമകള്‍ മുടക്കാന്‍ മുന്‍ ഭര്‍ത്താവ് ദിലീപ് ഇപ്പോഴും ശ്രമിക്കാറുണ്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

പല സംവിധായകരെയും ദിലീപും സംഘവും ഇക്കാര്യം ആവശ്യപ്പെട്ട് വിളിച്ചിട്ടുണ്ട്. ഇപ്പോഴും വിളിക്കുന്നുണ്ട്. തമിഴ് സിനിമാ രംഗത്തുള്ളവരെ വരെ വിളിച്ച്‌ മഞ്ജുവിനെ വെച്ച്‌ സിനിമ ചെയ്യരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടതായും ഭാഗ്യലക്ഷ്മി പറഞ്ഞു.
ആദ്യ സിനിമ മുതല്‍ ഇപ്പോഴും മഞ്ജുവിന്റെ സിനിമ മുടക്കാന്‍ ദിലീപ് ശ്രമിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ജുവിനെ വെച്ച്‌ പടം ചെയ്യരുതെന്ന് ഇപ്പോഴും പല സിനിമകളുടെ സംവിധായകരെയും വിളിച്ച്‌ അവര്‍ പറയുന്നുണ്ട്. തമിഴിലുള്ള ആള്‍ക്കാരോടും പറഞ്ഞിട്ടുണ്ട് എന്നാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ അനൂപിനെ മൊഴി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഞ്ജു വാര്യര്‍ മദ്യപാനിയായിരുന്നെന്നും മറ്റുമുള്ള അപകീര്‍ത്തികരമായ കാര്യങ്ങളായിരുന്നു ഈ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്.

മഞ്ജുവിന് നേരെ ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതിനിടയിലാണ് മഞ്ജുവിന് വേണ്ടി സംസാരിച്ച്‌ ഭാഗ്യ ലക്ഷ്മി എത്തിയത്.
മഞ്ജുവിന് എതിരെ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നടക്കുമ്പോഴും മറുപടി ഒന്നും പറയാതിരിക്കാന്‍ ശ്രമിക്കുന്ന ആളാണ് മഞ്ജു. എന്നാല്‍ ഇപ്പോള്‍ മഞ്ജുവിനെ കുറിച്ച്‌ അപകീര്‍ത്തികരമായ നിരവധി പ്രചരണങ്ങളാണ് നടക്കുന്നത്. ദീലീപ് മഞ്ജുവിന് എതിനെ നടത്തി കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നമ്മള്‍ അറിയുന്നുണ്ട്.

അതൊക്കെ അറിഞ്ഞിട്ടും നമ്മള്‍ മിണ്ടാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്ന് കരുതിയാണ്. പക്ഷെ ഒരു സ്ത്രീയെ പറയാന്‍ പാടില്ലാത്ത രീതിയില്‍ പല ആരോപണങ്ങളും ഇപ്പോള്‍ പറയുമ്പോള്‍ അവര്‍ക്ക് വേണ്ടി സംസാരിക്കുകയാണ് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.