Spread the love

റാന്നി: മണിയാർ പമ്പ റിവർവാലി ടൂറിസം പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് 11ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഒന്നാം ഘട്ടമാണ് പുരോഗമിക്കുന്നത്.

video
play-sharp-fill

പമ്പാ ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള 12 ഏക്കർ ഭൂമിയിലാണ് വിനോദസഞ്ചാരികൾക്കായി അത്യാധുനിക സൗകര്യങ്ങൾ ഒരുങ്ങുന്നത്.

ദീർഘകാല കാത്തിരിപ്പിന് ശേഷം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എയുടെ ഇടപെടലിലൂടെയാണ് പദ്ധതിയുടെ തടസങ്ങൾ നീങ്ങിയത്. പൊതുമേഖലാ സ്ഥാപനമായ കെല്ലിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാൻഡ്സ്കേപ്പിംഗ്, പാർക്ക്, കുട്ടികൾക്കായുള്ള കളിസ്ഥലം, പൂന്തോട്ടം എന്നിവയ്ക്കുള്ള സ്ഥലം ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. മണിയാർ ഡാമിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള ഉയർന്ന നടപ്പാതയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചു.

പാർക്കിംഗ് ഏരിയ, ഭക്ഷണശാലകൾ, ടോയ്‌ലെറ്റ് ബ്ലോക്കുകൾ എന്നിവയുടെ നിർമ്മാണവും ആരംഭിച്ചു. വിനോദത്തിനൊപ്പം ആരോഗ്യ സംരക്ഷണത്തിനും മുൻഗണന നൽകുന്ന ട്രാക്കുകളുടെ രൂപകല്പനയും നടന്നുവരുകയാണ്.