video
play-sharp-fill

മണിപ്പുഴ ഈരയിൽ കടവ് റോഡിൽ വീണ്ടും അപകടം: നിയന്ത്രണംവിട്ട ആഡംബര ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു: അപകടമുണ്ടായത് ഇന്നലെ  യുവാവ് മരിച്ചതിന് മീറ്ററുകൾ അകലെ

മണിപ്പുഴ ഈരയിൽ കടവ് റോഡിൽ വീണ്ടും അപകടം: നിയന്ത്രണംവിട്ട ആഡംബര ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു: അപകടമുണ്ടായത് ഇന്നലെ യുവാവ് മരിച്ചതിന് മീറ്ററുകൾ അകലെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മണിപ്പുഴ ഈരയിൽക്കടവ് റോഡിൽ വീണ്ടും അപകടം. നിയന്ത്രണംവിട്ട ബൈക്ക് എതിർദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു. ചിങ്ങവനം പോളച്ചിറ സ്വദേശി ജോയൽ പി ജോസ് (23)  ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് എട്ടരയോടെ ബൈപ്പാസിൽ നിന്നും നാലുവരി  പാതയിലെ പെട്രോൾ പമ്പ്  ഭാഗത്തേയ്ക്ക്  തിരിയുന്ന ഇടവഴിയിൽ ആയിരുന്നു അപകടം. കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായ അപകടത്തിൽ പനച്ചിക്കാട് വില്ലേജ് ഓഫിസ് ജീവനക്കാരനായ ഗോപാലകൃഷ്ണന്റെ മകൻ പുതുപ്പള്ളി തൃക്കോതമംഗം ഗോകുലത്തിൽ (കടവിൽപറമ്പിൽ) ഗോകുൽ (20) ആണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.

ശനിയാഴ്ച വൈകിട്ട് എട്ടരയോടെ ഇരയിൽ കടവ് റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര ബൈക്ക് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു. ബൈക്കിൽ മരിച്ച യുവാവ് ഒറ്റയ്ക്കായിരുന്നു   എന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന. ഇടിയുടെ ആഘാതത്തിൽ ഇതിൽ വായുവിൽ ഉയർന്നു തെറിച്ച ജോയൽ റോഡിൽ തലയിടിച്ചാണ് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജോയലിനെ എടുത്തുയർത്തി എങ്കിലും അബോധാവസ്ഥയിലായിരുന്നു. നാട്ടുകാർ തന്നെ ചേർന്ന് ഇയാളെ ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.