Spread the love

കോട്ടയം: തന്റേടം ഉണ്ടെങ്കില്‍ ജോസ് കെ മാണി പാലായില്‍ മത്സരിക്കണമെന്ന് പാലാ എംഎല്‍എ മാണി സി കാപ്പൻ. മുന്നണിമാറ്റത്തിന് ജോസ് കെ മാണി യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് വാദത്തില്‍ ഉറച്ച്‌ മാണി സി കാപ്പൻ.

video
play-sharp-fill

ഈശ്വര വിശ്വാസിയായതുകൊണ്ടാണ് കുരിശുപള്ളിക്ക് മുന്നില്‍ വന്ന് ഇക്കാര്യം പറയാൻ സാധിക്കുമോ എന്ന് താൻ ജോസ് കെ മാണിയോട് ചോദിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

ജോസ് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നത് ബോധ്യമുള്ളത് കൊണ്ട് പറഞ്ഞതാണ്. തിളച്ച എണ്ണയില്‍ കൈ മുക്കാൻ പറഞ്ഞത് താനല്ല അത്. അങ്ങനെ താല്പര്യമുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച്‌ തിളച്ച എണ്ണയില്‍ കൈ മുക്കട്ടെയെന്ന് മാണി സി കാപ്പൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായില്‍ ആദ്യം നിഷ മത്സരിക്കും എന്നാണ് പറഞ്ഞത്, ഇപ്പോള്‍ റോഷി പറയുന്നു ജോസ് മത്സരിക്കുമെന്ന്. ആര് മത്സരിച്ചാലും തനിക്ക് കുഴപ്പം ഇല്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. ജനങ്ങള്‍ വിലയിരുത്തട്ടെ എന്ത് വികസനം നടന്നുവെന്ന്.

പാലായില്‍ ഏഴ് വർഷത്തിനിടെ കൊണ്ടുവന്ന വികസനത്തിന്റെ ഫ്ലക്സ് ബോർഡുകള്‍ വെക്കും. മാണി സാറിന്റെ കാലത്തും തന്റെ കാലത്തും നടന്ന വികസനങ്ങള്‍ എന്തൊക്കെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് മാണി സി കാപ്പൻ പറഞ്ഞു.