Spread the love

വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പഴവർഗ്ഗങ്ങളിൽ ഒന്നാണ് മാങ്ങ. എന്നാൽ മാങ്ങ വാങ്ങിയ ഉടനെ ഉപയോഗിച്ച് തീർത്തില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകാനോ പഴുക്കാനോ സാധ്യതയുണ്ട്. ഇങ്ങനെ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം ശരിയായ രീതിയിൽ മാങ്ങ സൂക്ഷിക്കാത്തത് കൊണ്ടാണ്. മാങ്ങയുടെ രുചി ഒട്ടും കുറയാതെയും കേടുവരാതെയും സൂക്ഷിക്കാൻ ഇത്രയും മാത്രം ചെയ്താൽ മതി.

video
play-sharp-fill

പഴുക്കാത്ത മാങ്ങ സൂക്ഷിക്കേണ്ടത് ഇങ്ങനെ 

പച്ച നിറത്തിൽ തന്നെയാണ് മാങ്ങ നിലനിൽക്കുന്നതെങ്കിൽ അവ പഴുക്കാനുണ്ടെന്നാണ് അതിനർത്ഥം. അതിനാൽ തന്നെ എപ്പോഴും മുറിക്കുള്ളിൽ തന്നെ ഇത് സൂക്ഷിക്കാം. നേരിട്ട് സൂര്യപ്രകാശമടിക്കുന്നത് ഒഴിവാക്കുകയും വേണം. ഒരു പേപ്പർ ബാഗിലാക്കി മറ്റ് പഴവർഗ്ഗങ്ങൾക്കൊപ്പമോ പ്രത്യേകമായോ മാങ്ങ  സൂക്ഷിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴുത്ത മാങ്ങ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം

മാങ്ങ പഴുത്ത് കഴിഞ്ഞാൽ ശരിയായ രീതിയിൽ അവ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പഴുത്ത മാങ്ങകൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. എപ്പോഴും തണുപ്പടിക്കുന്നത് കൊണ്ട് തന്നെ ഇത് പെട്ടെന്ന് പഴുക്കുന്നത് തടയാൻ സാധിക്കും. ഒരാഴ്ചയോളം ഇങ്ങനെ പഴുത്ത മാങ്ങ സൂക്ഷിക്കാൻ സാധിക്കും. വായു സഞ്ചാരമുള്ള ബാഗിലോ പാത്രത്തിലാക്കിയോ വേണം പഴുത്ത മാങ്ങ സൂക്ഷിക്കേണ്ടത്.

മുറിച്ച മാങ്ങ ഇങ്ങനെ സൂക്ഷിക്കൂ

പകുതി മുറിച്ച മാങ്ങകൾ പെട്ടെന്ന് കേടാവാറുണ്ട്. ഇങ്ങനെ ഉണ്ടാവുന്നത് തടയാൻ മുറിച്ചെടുത്ത മാങ്ങ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചുസൂക്ഷിക്കാവുന്നതാണ്. ആവശ്യമെങ്കിൽ കുറച്ച് നാരങ്ങ നീരും ഇതിലേക്ക് ഒഴിച്ചുകൊടുക്കാം. 3 ദിവസത്തിൽ കൂടുതൽ ഇവ സൂക്ഷിക്കാനും പാടില്ല.

ദീർഘ കാലത്തേക്ക് ഫ്രീസറിൽ സൂക്ഷിക്കാം

ദീർഘകാലത്തേക്ക് മാങ്ങ കേടുവരാതെ സൂക്ഷിക്കണമെങ്കിൽ ഫ്രീസറിൽ വയ്ക്കാവുന്നതാണ്. മാങ്ങയുടെ തൊലി കളഞ്ഞ് കഷണങ്ങളാക്കി മുറിച്ചെടുത്തതിന് ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രീസറിൽ സൂക്ഷിക്കാം. ഇത് 6 മാസത്തോളം മാങ്ങ കേടുവരാതിരിക്കാൻ സഹായിക്കുന്നു.