മംഗളം ചാനൽ ഓഫീസിലും ചാനൽ മേധാവി അജിത് കുമാറിന്റെ വീട്ടിലും ഒരേസമയം ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ; ആദായ നികുതി വകുപ്പ് അപ്രതീക്ഷിത നീക്കം നടത്തിയത് ബിലീവേഴ്‌സ് ചർച്ച് ചാനലിൽ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ : ചാനൽ മേധാവി അജിത്തിന്റെ സ്വത്തിലേക്കും അന്വേഷണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിലീവിയേഴ്‌സ് ചർച്ചിന്റെ തിരുവല്ലയിലെ സ്ഥാപനങ്ങളിൽ ആദായ വകുപ്പ് പരിശോധന നടത്തുന്നതിന് പിന്നാലെ മംഗളം ചാനലിന്റെ ഓഫീസിലും സിഇഒ അജന്താലയം അജിത് കുമാറിന്റെ വീട്ടിലും ഒരേ സമയം ആദായനികുതി വകുപ്പിന്റെ റെയ്ഡ നടത്തിയത്.
ബിലീവേഴ്‌സ് ചർച്ചിന്റെ നിക്ഷേപം മംഗളം ചാനലിൽ ഉണ്ടോയെന്ന സംശയത്തിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്. ഇതിനിടെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ബിലീവേഴ്‌സ് ചർച്ചുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മംഗളം ചാനലിലും അജിത്ത് കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നത്. അതേസമയം മംഗളം പത്രത്തിന്റെ ഓഫീസിലാണ് ചാനൽ പ്രവർത്തിക്കുന്നത്. എങ്കിലും പത്രവുമായി ചാനലിന് ബന്ധമില്ലെന്നാണ് മംഗളം പത്ര മാനേജ്‌മെന്റിന്റെ നിലപാട്. അജിത് കുമാറിന് മാത്രമേ ഇതിൽ പങ്കുള്ളൂവെന്നും മാനേജ്‌മെന്റ് അറിയിച്ചു.
മുൻപ് പത്രത്തിന്റെ സിഇഒയായിരുന്നു അജിത് കുമാർ. പിന്നീട് ചുമതലകളിൽ നിന്ന് മാറ്റി. അപ്പോഴും ചാനലിന്റെ ചുമതലയിൽ തുടർന്നു. അജിത് കുമാറുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന സൂചനയാണ് ആദായ നികുതി വകുപ്പും നൽകുന്നത്.
ബിലീവേഴ്‌സ് ചർച്ച് സ്ഥാപകനും ബിഷപ്പുമായ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളും ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്നു രാവിലെ ആരംഭിച്ചിട്ടുണ്ട്. െബിലീവേഴ്‌സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രശ്‌നങ്ങളിൽ കുരുങ്ങിയതോടെ മുന്നോട്ടുള്ള പോക്ക് അസാധ്യമായതോടെ പരിതാപകരമായ അവസ്ഥയിലാണ് ചാനൽ മുന്നോട്ടു നീങ്ങുന്നത്. മിക്ക ജീവനക്കാരും ജോലി ഒഴിവാക്കി പോവുകയും ചെയ്തിരുന്നു. ചാനൽ ഗതികെട്ട അവസ്ഥയിൽ മുന്നോട്ടു പോകുമ്പോഴാണ് ആദായവകുപ്പിന്റെ റെയ്ഡും വന്നിരിക്കുന്നത്.