വാളയാർ സംഭവത്തിന്റെ നടുക്കത്തിൽ നിന്നും കേരളക്കര ഉണരും മുൻപ് ആറുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു ; ഗുരുതരാവസ്ഥയിലായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ 

വാളയാർ സംഭവത്തിന്റെ നടുക്കത്തിൽ നിന്നും കേരളക്കര ഉണരും മുൻപ് ആറുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു ; ഗുരുതരാവസ്ഥയിലായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ 

സ്വന്തം ലേഖകൻ

കോഴിക്കോട്: വാളയാർ പെൺകുട്ടികളുടെ മരണത്തിന്റെ ഞെട്ടൽ മാറും മുൻപ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് കോഴിക്കോട് ആറുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളത്ത് എകരൂലിലാണ് സംഭവം നടന്നത്.

സംഭവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. മാളൂർമ്മൽ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. ഈ ക്വാറിയിൽ ജോലി ചെയ്യുന്ന കുടുംബത്തിലുള്ള കുട്ടിയാണ് ക്രൂരലൈംഗിക പീഡനത്തിനിരയായത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്ത് കുട്ടിയുടെ രക്ഷിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്.ആറു വയസുകാരിയ്‌ക്കൊപ്പം കൂടാതെ മൂന്നര, ഒന്നര വയസുകാരായ രണ്ടു ആൺകുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

അടച്ചുറപ്പില്ലാത്ത ചെറിയ വീടിന്റെ വരാന്തയിൽ ഇരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു.സംഭവ ദിവസം രാത്രി ഒമ്പതരയോടെ കുട്ടിയുടെ അമ്മ വീട്ടിൽ നിന്ന് പുറത്തേക്ക് പോവുന്നത് കണ്ടതായി പ്രദേശവാസികൾ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വടകര റൂറൽ എസ്പി ശ്രീനിവാസ് താമരശ്ശേരി ഡിവൈ.എസ്പി പ്രിഥിരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.