video
play-sharp-fill

മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു അപകടം; മലയാളി ഡോക്ടര്‍ അടക്കം രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു അപകടം; മലയാളി ഡോക്ടര്‍ അടക്കം രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

മണാലി: മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഡോക്ടര്‍ അടക്കം രണ്ടു പേര്‍ക്ക് ദാരുണാന്ത്യം.

മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കി. പൊലീസ് കേസ് എടുത്തു.

ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3,000-ലധികം അപകടങ്ങളുണ്ടായതായി നേരത്തെ പൊലീസ് റിപ്പോര്‍ട്ട് വന്നിരുന്നു. 2600ല്‍ അധികം ആളുകൾക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

കുളുവിലെ സൈഞ്ച് താഴ്‌വരയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്‍കൂള്‍ കുട്ടികളടക്കം 13 പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് പൊലീസ് ഇക്കാര്യം വിശദമാക്കിയത്.