play-sharp-fill
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്; വീട്ടുമുറ്റത്തു നിന്ന യുവാവിനെ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്; വീട്ടുമുറ്റത്തു നിന്ന യുവാവിനെ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു

സ്വന്തം ലേഖകൻ

ബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. ചെതലയം മാളപ്പാടി കാട്ടുനായ്ക്ക കോളനിയിലെ രമേശിന് (31) ആണ് പരുക്കേറ്റത്.

ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന രമേശിനെ പാഞ്ഞടുത്ത കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിയിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം സ്ഥലത്തെത്തിയ രമേശിന്റെ സഹോദരൻ ബഹളം വച്ചതോടെയാണ് കാട്ടാന മാറിയത്. പരുക്കേറ്റ രമേശിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.