Spread the love

കൊച്ചി താന്നിപ്പുഴയിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ശിവരാത്രി കടവിന് സമീപം പെലപ്പിള്ളി വീട്ടിൽ 39കാരനായ നിഖിൽ സുന്ദരൻ ആണ് മരിച്ചത്. നിഖിലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ രാജനും ഗുരുതരമായി ഷോക്കേറ്റു. വീട്ടുചുമരുകളിൽ നിന്ന് മുറ്റത്തേക്ക് തുണി ഉണക്കാനായി കെട്ടിയിരുന്ന ഇരുമ്പ് കമ്പിയിലേക്ക് (അഴ) കെട്ടിടത്തിന് മുകളിലൂടെ പോകുന്ന വൈദ്യുതി സർവീസ് വയർ പൊട്ടിവീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

video
play-sharp-fill

അഴയിൽ വൈദ്യുതി പ്രവഹിക്കുന്നത് അറിയാതെ ഇതിൽ പിടിച്ച നിഖിലിന് പെട്ടെന്ന് തന്നെ ഷോക്കേൽക്കുകയായിരുന്നു. അഴയിൽ പിടിച്ച നിലയിൽ ബോധരഹിതനായി വീണുകിടന്ന നിഖിലിനെ രക്ഷിക്കാനായി ഓടിയെത്തിയപ്പോഴാണ് സഹോദരൻ രാജനും ഷോക്കേറ്റത്. കനത്ത പ്രഹരമേറ്റ നിഖിൽ സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു.