
ചെന്നൈ: ആഭ്യന്ത ര ക്രിക്കറ്റിൽനിന്നും ഐ.പി.എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സ്പിന്നർ മുരുകൻ അശ്വിൻ.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വൈകാരിക കുറിപ്പിലൂടെയാണ് 35കാരനായ അശ്വിൻ വിരമിക്കിൽ പ്രഖ്യാപിച്ചത്.
അതേസമയം വിവിധ വിദേശ ട്വന്റി-20 ലീഗുകളിൽ തുടർന്നും കളിക്കുമെന്ന് താരം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട് സ്വദേശിയായ മുരുകൻ അശ്വിൻ 2016ൽ റൈസിംഗ് പൂനെ സൂപ്പർ ജയ്ന്റ്സിലൂടെയാണ് ഐ.പി.എല്ലിൽ അരങ്ങേറുന്നത്.
പഞ്ചാബ് കിംഗ്സ്, ഡൽഹി ഡെയർഡെവിൾസ്, മുംബയ് ഇന്ത്യൻസ്,രാജസ്ഥാൻ റോയൽസ്,ആർ.സി.ബി തുടങ്ങിയ ടീമുകളിലെല്ലാം കളിച്ചിട്ടുണ്ട്.
44 ഐ.പി.എ ൽ മത്സരങ്ങളിൽ നിന്ന് 35വിക്കറ്റുകൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ച വിജയ് ശങ്കറും വിദേശ ലീഗുകളിൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്.







