
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽക്കുന്നയാൾ എംഡിഎംഎയുമായി പിടിയിൽ;5 ഗ്രാം ഹാഷിഷ് ഓയിൽ, 230 മില്ലിഗ്രാം എം.ഡി.എം.എ എന്നിവയുമായാണ് ടാക്സി ഡ്രൈവറായ നിഷാദ് യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമാണ് ഇവ വിൽപ്പന നടത്തിയിരുന്നത്.
എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി എം.എച്ച് കവലയിൽ കിഴക്കൻ വീട്ടിൽ നിഷാദി (25)നെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 5 ഗ്രാം ഹാഷിഷ് ഓയിൽ, 230 മില്ലിഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെടുത്തു. ടാക്സി ഡ്രൈവറായ ഇയാൾ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമാണ് ഇവ വിൽപ്പന നടത്തിയിരുന്നത്.
നിഷാദിന്റെ പേരിൽ വണ്ടൻമേട്, അമ്പലമേട് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ മാരായ ജോസ്സി എം. ജോൺസൻ, ഗ്രീഷ്മ ചന്ദ്രൻ, എ.എസ്.ഐ എം.കെ. അബ്ദുൾ സത്താർ, എസ്.സി.പി.ഒ പി.എ. അബ്ദുൾ മനാഫ്, സി.പി.ഒ മാരായ റ്റി.എസ്. അനീഷ്, എ.കെ. ബേസിൽ എന്നിവരാണ് ഉണ്ടായിരുന്നത്.
Third Eye News Live
0
Tags :