
സ്വന്തം ലേഖകൻ
മേലുകാവ് : വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം പിഴക് ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ ടോം ജോൺ (32) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2018 ൽ ബൈക്കിൽ എത്തി മേലുകാവിനു സമീപം പെട്ടിക്കട നടത്തുന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചെടുത്ത് മോഷണം ചെയ്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് ഇയാൾ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ഇയാളെ പിടികൂടുന്നത്. മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ രഞ്ജിത്ത് വിശ്വനാഥ് , എസ്.ഐ ദേവനാഥന്, സി.പി.ഓ റുബാസ് കബീര് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്ഡ് ചെയ്തു.







