Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: തിരുവല്ല നഗരത്തിലെ ലോഡ്ജില്‍ നിന്ന് നാനൂറ് ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പോലീസിന്റെ പിടിയിലായി.നൂറനാട് പടനിലം സ്വദേശി അനില്‍ കുമാറിനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ഒപ്പം പിടികൂടിയ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം കൊടുമണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

മൊബൈല്‍ ടവര്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലയിലെ ലോഡ്ജില്‍ നിന്ന് കണ്ടെത്തുന്നത് മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ യുവാവിന്റെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുക ആയിരുന്നു. യുവതിയെ കൊടുമണ്‍ പോലീസിന് കൈമാറി. അടുത്തിടെ പ്രണയത്തിലായ ഇരുവരും ഒളിച്ചോടിയാണ് തിരുവല്ലയില്‍ എത്തിയതെന്ന് പോലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഇയാള്‍ എലിപ്പനി ബാധിച്ച്‌ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്കൊപ്പം പിടിയിലായ യുവതി, ഇതേ ആശുപത്രിയില്‍ മുത്തശ്ശിക്കൊപ്പം ചികിത്സക്കായി എത്തിയിരുന്നു. ഇവിടെവെച്ചാണ് ഇവര്‍ അടുപ്പത്തിലാകുന്നത്. പിന്നീടാണ് ഇവര്‍ ഒളിച്ചോടി പോയതെന്നാണ് പൊലീസ് പറയുന്നത്.

യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍‌ കൊടുമണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവല്ലയിലെ ലോഡ്ജിലുണ്ടെന്ന് കണ്ടെത്തുന്നത്. അനില്‍കുമാറിനെ കഞ്ചാവ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ച യുവാവാണ് അനില്‍കുമാര്‍. മൂന്നാമത്തെ വിവാഹം ലക്ഷ്യമിട്ടാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്.