play-sharp-fill
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ  ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചു; പിന്നാലെ  വാഹനാപകടത്തിൽ ദാരുണാന്ത്യം; മലപ്പുറം തീരൂർക്കാട് പത്തൊൻപതുകാരന്റെ അപകടമരണത്തിൽ വിറങ്ങലിച്ച് ബന്ധുക്കളും സുഹൃത്തുക്കളും

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചു; പിന്നാലെ വാഹനാപകടത്തിൽ ദാരുണാന്ത്യം; മലപ്പുറം തീരൂർക്കാട് പത്തൊൻപതുകാരന്റെ അപകടമരണത്തിൽ വിറങ്ങലിച്ച് ബന്ധുക്കളും സുഹൃത്തുക്കളും

ലപ്പുറം: തിരൂർക്കാട് വാഹന അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ്(19) ആണ്‌ മരിച്ചത്.

തിരൂർക്കാട് നസ്റ കോളേജ് വിദ്യാർത്ഥിയാണ് ഹസീബ്. ചൊവ്വാഴ്ച നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഹസീബ് ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ഹസീബ് സഞ്ചരിച്ച ബൈക്ക് ചവറോഡിൽ വെച്ച് മറ്റൊരു ബൈക്കുമായി ഇടിച്ച് ആണ് അപകടമുണ്ടായത്. അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗവും തിരൂർക്കാട് നസ്‌റ കോളേജ് ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിയുമായിരുന്നു ഹസീബ്. എംഎസ്എഫ് സ്ഥാനാർത്ഥിയായാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് ഹംസ കിണറ്റിങ്ങതൊടി, മാതാവ് ഹബീബ, സഹോദരങ്ങൾ: ഹാഷിം, അർഷിദ എന്നിവരാണ്.