
മലയാളി കായിക താരം പി.യു. ചിത്ര വിവാഹിതയാകുന്നു
സ്വന്തം ലേഖിക
പാലക്കാട് : മലയാളി വനിതാ അത്‍ലീറ്റ് പി.യു. ചിത്ര വിവാഹിതയാകുന്നു. നെന്മാറ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ ഷൈജുവാണു വരൻ. വിവാഹ നിശ്ചയം നടത്തി. ഇന്ത്യന്‍ റെയിൽവേയിൽ ഉദ്യോഗസ്ഥയാണു ചിത്ര. പാലക്കാട് മുണ്ടൂർ സ്വദേശിനിയാണ്.
ഇന്ത്യയ്ക്കായി 2016 സൗത്ത് ഏഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാംപ്യൻഷിപ്പിലും 1500 മീറ്റർ ഓട്ടത്തിൽ ചിത്ര സ്വർണം നേടിയിരുന്നു. 2018 ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡലും സ്വന്തമാക്കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0