
ഉറങ്ങി കിടക്കുകയായിരുന്ന മലയാളി പെൺകുട്ടി അമേരിക്കയിൽ ദാരുണമായി വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ഗള്‍ഫില്‍ നിന്ന് നാല് മാസം മുൻപ് അമേരിക്കയിൽ എത്തിയ തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യൂ
സ്വന്തം ലേഖിക
വാഷിങ്ടണ്‍ ഡിസി: അമേരിക്കയിലെ അലബാമല്‍ മോണ്ട്‌ഗോമറിയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു.
തിരുവല്ല നിരണം ഇടപ്പള്ളിപ്പറമ്പില്‍ ബോന്മാത്യൂ ബിന്‍സി ദമ്പതികളുടെ മകളായ മറിയം സൂസന്‍ മാത്യൂ (19) ആണ് കൊല്ലപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബലാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിലെ ഇവരുടെ വസതിയില്‍ വച്ചായിരുന്നു സംഭവം.
നേരത്തെ ഗള്‍ഫിലായിരുന്ന മറിയം സൂസന്‍ മാത്യൂ നാല് മാസങ്ങള്‍ക്ക് മുൻപാണ് യുഎസിലെത്തിയത്.
മുകളിലെ നിലയില്‍ താമസിക്കുന്ന വ്യക്തിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ട ഫ്‌ളോര്‍ തുളച്ചെത്തിയാണ് മറിയത്തിൻ്റെ ജീവനെടുത്തത്.
ഉറങ്ങുന്നതിനിടെയിലായതിനാൽ സംഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും.
Third Eye News Live
0