മലയാളം മില്ലിന് പുതിയ നേതൃത്വം: ജോയിസ് കൊറ്റത്തിൽ ചെയർമാൻ
സ്വന്തം ലേഖകൻ
കോട്ടയം: ഇന്റഗ്രേറ്റഡ് പവർലൂമിന് പുതിയ ഭരണസമതി നിലവിൽ വന്നു.ഇത്തവണത്തെ പ്രത്യേകത എന്തെന്നാൽ യുവത്വമാണ് നേതൃത്വം നല്കുന്നത് എന്നതാണ്. പവർലൂമിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ബ്ലോക്ക് പഞ്ചായത്തംഗമായ ജോയിസ് കൊറ്റത്തിലാണ്.
സ്വന്തമായി കോട്ടൺ ഉല്പ്പന്നങ്ങൾ വിപണിയിലെത്തിച്ചു പ്രസ്ഥാനത്തെ കരകയറ്റുക എന്നതാണ് പുതിയ ഭരണസമതിയുടെ ലക്ഷ്യമെന്ന് ചെയർമാൻ വ്യക്തമാക്കി.നിലവിൽ പരിതാപകരമായ അവസ്ഥയിലാണ് പ്രസ്ഥാനം.ശമ്പളകുടിശ്ശിക ഉണ്ടെങ്കിലും തൊഴിലാളികളുടെ സഹകരണമാണ് പ്രതീക്ഷയെന്ന് ജോയിസ് പറഞ്ഞു. നൂറോളം ജീവനക്കാരാണ് സ്ഥാപനത്തിൽ ഉള്ളത്. ഏഴേക്കറോളം സ്ഥലം സ്വന്തമായി ഉള്ള മലയാളം മിൽസിന്റെ പ്രവർത്തനം രണ്ടായിരത്തി രണ്ടിൽ ആരംഭിച്ചതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുന്നൂറ്റി മുപ്പതോളം മിഷണറികളിൽ നൂറ്റമ്പതോളം ആധുനികവത്ക്കരിച്ചതാണ്. ദിവസേന രണ്ടായിരം മീറ്ററോളം തുണി ഉദ്പാദിപ്പിക്കാൻ ശേഷിയുള്ള കോട്ടൺ മില്ലാണിത്.ഭരണസമതിയിലേക്ക് വൈസ് ചെയർമാനായി പ്രദീപ്കുമാർ കെ.പിയും തിരഞ്ഞെടുക്കപ്പെട്ടു.
മെറ്റ് അംഗങ്ങൾ, ആലീസ് സിബി, ജോസ് ഉറുമ്പിൽ, ലിസമ്മ ബേബി, സരസമ്മ കെ.കെ, മനോജ് പള്ളിക്കത്തോട് തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ,ഹാൻഡ്‌ലൂമിന്റെയും പിന്തുണ ഉണ്ടെങ്കിൽ നല്ല രീതിയിൽ വ്യവസായം വളർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്ന് ചെയർമാൻ പറഞ്ഞു. സർക്കാരിൽ നിന്ന് ഒന്നേമുക്കാൽ കോടി രൂപ അനുവദിച്ചത് ലഭിക്കുവാനുമുണ്ട്.പുതിയഭരണസമതിയിലും ചുറുചുറുക്കുള്ള നേതൃത്വത്തിലും പ്രതീക്ഷയോടെ തൊഴിലാളികളും കാത്തിരിക്കുന്നു.