കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് പേയാട് പള്ളിമുക്ക് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മണ്ഡലം ഓഫീസിന് സമീപമുള്ള കടയിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. ഗവണ്മെന്റ് പ്രസ് ജീവനക്കാരൻ കൂടിയാണ് മരിച്ച മുഹമ്മദ് ഇക്ബാൽ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.