
മലമ്പുഴ ഫാന്റസി പാര്‍ക്കിലേയ്ക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രണ്ടുപേരുടെ നില ഗുരുതരം; ഭക്ഷ്യവിഷബാധയേറ്റതെന്ന് സൂചന
പാലക്കാട്: വാട്ടര്‍ തീം പാര്‍ക്കിലേയ്ക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് സൂചന.
ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരില്‍ ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്കും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വയറിളക്കവും കുഴച്ചിലും അനുഭവപ്പെട്ടു. മലമ്പുഴ ഫാന്റസി പാര്‍ക്കിലേയ്ക്കാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വിനോദയാത്ര പോയത്.
Third Eye News Live
0