
മലപ്പുറം: മലപ്പുറത്ത് കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.
കാളികാവ് ചിങ്കക്കല്ല് കോളനിക്ക് സമീപം ആണ് ആനക്കുട്ടിയെ കണ്ടെത്തിയത്.
ശരീരഭാഗങ്ങള്‍ വന്യ മൃഗങ്ങള്‍ ഭക്ഷിച്ച നിലയില്‍ ആയിരുന്നു ജഡം ഉണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് സംഭവം.
നാട്ടുകാരാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. കടുവയോ പുലിയോ കാട്ടാനക്കുട്ടിയെ ആക്രമിച്ചതാകാം എന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ടു ദിവസം മുന്നേ കാട്ടാനക്കുട്ടി വനമേഖലയില്‍ ഒറ്റയ്ക്ക് നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.







