മദ്യം നല്‍കുന്നതിലെ തര്‍ക്കത്തെ തുടർന്ന്  ബാറില്‍ വെടിവെയ്പ്പ്; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

മദ്യം നല്‍കുന്നതിലെ തര്‍ക്കത്തെ തുടർന്ന് ബാറില്‍ വെടിവെയ്പ്പ്; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

Spread the love

കൊച്ചി: ബാറിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേർക്ക് പരിക്കേറ്റു.

ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കത്രിക്കടവ് ഇടശേരി ബാറിന് മുന്നില്‍ ആയിരുന്നു സംഭവം.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ വെടിവെച്ചത്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവം.

സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സിസി ടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.