video
play-sharp-fill

മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട ; മൂന്ന് കോടിയിലേറെ രൂപയുമായി രണ്ട് പേർ പിടിയില്‍

മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട ; മൂന്ന് കോടിയിലേറെ രൂപയുമായി രണ്ട് പേർ പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം : വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. മൂന്ന് കോടിയിലേറെ രൂപയുമായി രണ്ട് പേർ പിടിയില്‍. വേങ്ങര സ്വദേശി ഹംസ (48), കൊളത്തൂർ സ്വദേശി സഹദ് (32) എന്നിവരാണ് പിടിയിലായത്.

വാഹനപരിശോധനക്കിടെയാണ് ബൊലേറോയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു കോടിയിലേറെ രൂപ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയിൽ 7 കോടിയിലേറെ രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്.