
വാട്സ്ആപ്പിൽ പെൺകുട്ടിക്ക് സന്ദേശമയച്ചെന്ന് ആരോപണം; മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം; പ്രതികൾ പ്രായപൂർത്തിയാവാത്തവരെന്ന് സൂചന
സ്വന്തം ലേഖകൻ
മലപ്പുറം: വാട്സ്ആപ്പിൽ പെൺകുട്ടിക്ക് സന്ദേശമയച്ചെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെ തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സംഭവം. 23 വയസുകാരനായ സൽമാനുൽ ഹാരിസ് ആണ് ആക്രമണത്തിനിരയായത്.
ഒരു പെൺകുട്ടിയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച് ഒരുസംഘം ഇയാളെ മർദിക്കുകയായിരുന്നു. മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ സംഘം മൊബൈൽ ഫോണിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ പ്രായപൂർത്തിയാവാത്തവരാണെന്നാണ് വിവരം. സംഭവത്തിൽ ഹാരിസിൻറെ അമ്മ സുഹ്റ പോലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്റ പരാതിയിൽ പറയുന്നു.