Spread the love

മലപ്പുറം : വാദ്യോപകരണങ്ങള്‍ക്ക് മറവില്‍ കഞ്ചാവ് കടത്ത്. ഡ്രമ്മിനകത്താക്കിയ നിലയില്‍ 18.5 കിലോ കഞ്ചാവുമായി മലപ്പുറം നിലമ്ബൂരില്‍ നാല് പേർ എക്സൈസ് പിടിയില്‍.

video
play-sharp-fill

സംഭവത്തില്‍ എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫല്‍, റിയാദ് എന്നിവരാണ് പിടിയിലായത്. ജീപ്പില്‍ ആന്ധ്രയില്‍ നിന്ന് ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച ശേഷം കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്.

പൂക്കോട്ടുംപാടം അഞ്ചാം മൈല്‍ പെട്രോള്‍ പമ്ബില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും നിലമ്ബൂർ എക്‌സൈസും ചേർന്ന് പിടികൂടുകയായിരുന്നു. സംസ്ഥാന എക്‌സൈസ് കമീഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീവണ്ടി മാർഗം പാലക്കാട് എത്തിക്കുകയും അവിടെനിന്ന് കലാകാരന്മാരെന്ന വ്യാജേന ജീപ്പിന് പിന്നില്‍ നിറച്ച്‌ ബാൻഡ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച്‌ നിലമ്ബൂരിലേക്ക് കൊണ്ടുവരികയായിരുന്നു. റിയാദിനെതിരെ കഞ്ചാവ് കൈവശം വെച്ചതിന് എടക്കര ജനമൈത്രി എക്‌സൈസ് നേരത്തെ കേസെടുത്തിട്ടുണ്ട്.