Spread the love

കൊച്ചി : ദുബായില്‍ നിന്ന് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ അങ്കമാലി എളവൂർ കവലയിലാണ് അപകടം.

video
play-sharp-fill

പാറക്കടവ് എളവൂർ പുതുശ്ശേരി വീട്ടില്‍ വീട്ടില്‍ കൊച്ചപ്പന്റെ മകൻ ജോസഫ്(29) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എളവൂർ കവലയിലെ യു ടേണില്‍ വച്ചാണ് അപകടം സംഭവിച്ചത്.

‌‍‌ഇതുവഴി വന്ന യാത്രക്കാരാണ് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് റോഡില്‍ അവശനിലയിലായ ജോസഫിനെ കണ്ടത്. ഉടനെ അങ്കമാലി എല്‍ എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അങ്കമാലിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. യു ടേണ്‍ തിരിയാൻ ബൈക്ക് വേഗത കുറച്ചപ്പോള്‍ പിറകില്‍ വന്ന പിക്കപ്പ് വാനിടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് ഇടവക പള്ളി സെമിത്തേരിയില്‍. അമ്മ: ഫിലോമിന. സഹോദരി: മരിയ.