video
play-sharp-fill

ചെറുപ്പമാണ് പക്ഷേ, തകർപ്പനായി എത്തി കുട്ടികൾ: കുട്ടിത്താരങ്ങളുടെ അതിരു വിട്ട ഫോട്ടോഷൂട്ട്; അനശ്വരയ്ക്കും അനിഖയ്ക്കും ദേവികയ്ക്കും സോഷ്യൽ മീഡിയയിൽ വൻ സ്വീകരണം

ചെറുപ്പമാണ് പക്ഷേ, തകർപ്പനായി എത്തി കുട്ടികൾ: കുട്ടിത്താരങ്ങളുടെ അതിരു വിട്ട ഫോട്ടോഷൂട്ട്; അനശ്വരയ്ക്കും അനിഖയ്ക്കും ദേവികയ്ക്കും സോഷ്യൽ മീഡിയയിൽ വൻ സ്വീകരണം

Spread the love

തേർഡ് ഐ സിനിമ

കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു തുടർച്ചയായി ഷൂട്ടിംങ് സ്തംഭിച്ചിരിക്കുകയാണ്. ഷൂട്ടിംങ് പുനരാരംഭിച്ചെങ്കിലും പല താരങ്ങളും ഇപ്പോഴും സിനിമകൾ ലഭിച്ചു തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് മലയാളത്തിന്റെ പ്രിയ കുട്ടിത്താരങ്ങൾ സോഷ്യൽ മീഡിയ വഴി തങ്ങളുടെ ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളും പുറത്തു വിട്ടിരിക്കുന്നത്. ഈ ചിത്രങ്ങളും അതിന്റെ കമന്റുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറലായ ചർച്ചാ വിഷയം.

മലയാള സിനിമയിൽ വളർന്നു വരുന്ന മൂന്ന് നായികമാരായ അനശ്വര രാജൻ, അനിഖ സുരേന്ദ്രൻ, ദേവിക സഞ്ജയ് എന്നിവരാണ് ഏറ്റവും പുതുതായി ഫോട്ടോഷൂട്ടുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മൂവരും ഇതിനകം തന്നെ അവരുടെ കഴിവുകൾ തെളിയിച്ചു കഴിഞ്ഞവരാണ്, ഇപ്പോൾ ഈ താരങ്ങളുടെ കിടിലൻ മേക്കോവറാണ് ശ്രദ്ധ കവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ മൂവരും ഒന്നിച്ചുള്ള ഒരു ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. ഗ്രീക്ക് ദേവതമാരുടെ പേരിട്ടാണ് ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

കൂടാതെ ഗ്രീക്ക് ഐതിഹ്യത്തിൽ ധാന്യങ്ങളുടേയും ഫലഭൂവിഷ്ടതയുടേയും ദേവതയായ ഡിമീറ്റർ, സ്‌നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ അഫ്രൊഡൈറ്റി, ഗ്രീക്ക് മിത്തോളജിയിലെ ചന്ദ്രോദേവിയായ സെലെന എന്നീ പേരുകളാണ് ഓരോരുത്തർക്കും നൽകിയിരിക്കുന്നത്.