Spread the love

ന്യൂഡൽഹി: 2023 ല്‍ പാസാക്കിയ വനിത സംവരണ നിയമം അതേപടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ അല്‍ക്ക ലാംബ പറഞ്ഞു.

video
play-sharp-fill

കേന്ദ്രസർക്കാർ സ്ത്രീ വിരുദ്ധ സർക്കാരാണ്. 543 ലോക്സഭ സീറ്റുകളില്‍ 33% സംവരണം സ്ത്രീകള്‍ക്ക് നല്‍കണമെന്നും അല്‍ക്കാലാംബ  പറഞ്ഞു.

 

2023 ല്‍ പാസാക്കിയതാണ് വനിത സംവരണ നിയമം. ഇത് ഉടൻ പ്രാബല്യത്തില്‍ കൊണ്ടുവരണം എന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് അല്‍ക്ക പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവരണം നടപ്പിലാക്കിയാല്‍ 180 ഓളം വനിതകള്‍ പാർലമെന്റില്‍ എത്തും. ഇതാണ് കേന്ദ്രസർക്കാർ തടയുന്നത്. ഈ സർക്കാർ ഒബിസി വിരുദ്ധർ കൂടിയാണെന്ന് അല്‍ക്ക ലാംബ കുറ്റപ്പെടുത്തി.

തെരുവിലും തങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തും. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സംവരണം കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്ന് അല്‍ക്ക ലാംബ പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്ലിനെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര് തുടരുകയാണ്. വനിതാ സംവരണത്തിന് പ്രതിപക്ഷം എതിരെന്ന പ്രചാരണമാണ് ബിജെപി നടത്തുന്നത്.

എന്നാല്‍ നിലവിലെ 543 സീറ്റുകളില്‍ ഉടനടി സംവരണം നടത്തണമെന്നാണ് കോണ്‍ഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ബില്ലുമായി ബന്ധപ്പെട്ട് സ്ത്രീകളെ അണിനിരത്തി വൻ പ്രതിഷേധ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്.