Spread the love

തൃശ്ശൂർ: ആളൂർ ഗ്രാമപഞ്ചായത്തിലെ ആനത്തടത്ത് വന്യജീവി ആക്രമണത്തില്‍ നാല് ആടുകള്‍ കൊല്ലപ്പെട്ടു.

video
play-sharp-fill

വിശ്വനാഥപുരം അമ്ബലത്തിന് സമീപം താമസിക്കുന്ന ചാതേലി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ആടുകളെയാണ് തിങ്കളാഴ്ച പുലർച്ചെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ആക്രമണത്തില്‍ ഒരു ആട്ടിൻകുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

മരത്തിന്റെ പട്ടികകള്‍ കൊണ്ട് നിർമ്മിച്ച കൂടിനുള്ളിലാണ് ആടുകളെ സംരക്ഷിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ നാലരയോടെ പശുക്കളെ കറക്കാനായി എഴുന്നേറ്റ മാത്യു, ആട്ടിൻകുട്ടിയുടെ കരച്ചില്‍ കേട്ടാണ് കൂടിന് സമീപമെത്തിയത്.

കുറുനരി ആക്രമിച്ചതാണന്ന് കരുതുന്നു. പ്രദേശത്ത് വന്യജീവി ശല്യം പതിവാകുകയാണെന്നാണ് പരാതി.