ക്രിക്കറ്റ് ഇതിഹാസം വിരമിച്ചു; ഇന്ത്യയ്ക്കു ലോകകപ്പ് നേടി നൽകിയ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംങ് ധോണി വിരമിച്ചു

ക്രിക്കറ്റ് ഇതിഹാസം വിരമിച്ചു; ഇന്ത്യയ്ക്കു ലോകകപ്പ് നേടി നൽകിയ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംങ് ധോണി വിരമിച്ചു

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

റാഞ്ചി: ഇന്ത്യയ്ക്ക് ലോകകപ്പും, ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനവും സമ്മാനിച്ച ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മഹേന്ദ്ര സിംങ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമി ഫൈനലിലാണ് ഇന്ത്യയ്ക്കു വേണ്ടി മഹേന്ദ്ര സിംങ് ധോണി അവസാനമായി ക്രിക്കറ്റ് കളിച്ചത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച വീഡിയോ സന്ദേശത്തിലാണ് മഹേന്ദ്ര സിംങ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു രാത്രി ഏഴര മുതൽ താൻ വിരമിച്ചതായി കണക്കാക്കാമെന്നു വീഡിയോ സന്ദേശത്തിൽ മഹേന്ദ്രസിംങ് ധോണി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2007 ലെ ട്വന്റി ട്വന്റി ലോകകപ്പും, 2011 ലെ ഏകദിന ലോകകപ്പും നേടി നൽകിയ മഹേന്ദ്ര സിംങ് ധോണിയുടെ കീഴിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. 2013 ലെ ചാമ്പ്യൻസ് ട്രോഫിക്രിക്കറ്റിലും ഇന്ത്യ ജേതാക്കളായത് ധോണിയുടെ ക്യാപ്റ്റൻസിയുടെ മികവിലാണ്.

2020 ൽ നടത്തുന്ന ട്വന്റി ട്വന്റി ലോകകപ്പിലൂടെ ഇന്ത്യയ്ക്കു വേണ്ടി അവസാനമായി കളിച്ച ശേഷം ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനായിരുന്നു മഹേന്ദ്രസിംങ് ധോണി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കൊവിഡിനെ തുടർന്നു മഹേന്ദ്രസിംങ് ധോണിയ്ക്കു കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ക്രിക്കറ്റിനു ശേഷം ഇന്ത്യൻടീമിന്റെ ഭാഗമാകാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ സാധിക്കാതെ വന്ന ധോണിയ്ക്കു വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നത്.