
ന്യൂഡൽഹി: ഭയമില്ലാത്തവരും മാതൃരാജ്യത്തോട് സ്നേഹമുള്ളവരും ബംഗാളില്‍ സ്വാഭാവികമായും ഒന്നിക്കുമെന്ന് മമത ബാനർജി പറഞ്ഞു.
ഇതിനായി ആരെയും പ്രത്യേകം അഭ്യർത്ഥിക്കേണ്ടതില്ല. മുൻപെങ്ങുമില്ലാത്തവിധം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ ആക്രമിക്കപ്പെടുകയാണെന്നും, താൻ അധികാരത്തില്‍ വന്നപ്പോള്‍ ആരെയും ആക്രമിക്കില്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും അവർ ഓർമിപ്പിച്ചു. ബിജെപി തന്റെ സുരക്ഷയടക്കം പിൻവലിച്ചു കഴിഞ്ഞു. തങ്ങളെ നിയമവിരുദ്ധമായി പരാജയപ്പെടുത്തിയതാണെന്ന് വൈകാതെ തെളിയുമെന്നും മമത പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ മമത ബാനർജി തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാത്തത് നാടകീയ നീക്കങ്ങള്‍ക്ക് തയ്യാറാവുന്നു എന്ന സൂചന നല്കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ ബംഗാള്‍ മുഖ്യമന്ത്രിയെന്ന വിശേഷണം മമത ബാനർജി മാറ്റിയിരുന്നില്ല. ഇന്നലെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പശ്ചിമബംഗാളിന്‍റെ 15ാമത്തെയും ,16ാമത്തെയും,17ാമത്തെയും നിയമസഭാ കാലത്തെ മുഖ്യമന്ത്രിയെന്നാണ് മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തമായ വിട്ടുവീഴ്ചയില്ലാത്ത പ്രതിപക്ഷമാകുമെന്ന് പറഞ്ഞ അഭിഷേക് ബാനർജി. ജനാധിപത്യ സ്ഥാപനങ്ങള്‍ പക്ഷം പിടിച്ച തെരഞ്ഞെടുപ്പാണ് ബംഗാളില്‍ നടന്നതെന്നും, പ്രവർത്തകർ ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പാർട്ടിക്കൊപ്പം നില്‍ക്കണമെന്നും കുറിച്ചു.







