Spread the love

കോട്ടയം: കേരളത്തിലെ ബാറുകളുടെ പ്രവർത്തന സമയം നീട്ടിയ സർക്കാർ നടപടിയെ ശക്തമായി അപലപിച്ചുകൊണ്ട് സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയില്‍ സാബു കോശി ചെറിയാന്. രാവിലെ പത്ത് മണി മുതല്‍ അർദ്ധരാത്രി 12 മണി വരെ ബാറുകള്‍ പ്രവർത്തിക്കാൻ അനുവദിച്ച തീരുമാനത്തിനെതിരെയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്.

video
play-sharp-fill

മദ്യലഭ്യത വർദ്ധിപ്പിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കും സാമൂഹിക അരാജകത്വത്തിനും കാരണമാകുമെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. വികസന പദ്ധതികള്‍ക്ക് പകരം മദ്യവും ലോട്ടറിയും വഴി ഖജനാവ് നിറയ്ക്കാൻ ശ്രമിക്കുന്നത് നീതിയുക്തമല്ല.

ഇത് സാധാരണക്കാരുടെ അധ്വാനഫലവും ആരോഗ്യവും തകർക്കും.
മദ്യത്തിന്റെ അമിത ലഭ്യത യുവാക്കളുടെ ലക്ഷ്യബോധം ഇല്ലാതാക്കുമെന്നും ധാർമിക മൂല്യങ്ങളില്‍ നിന്ന് അവരെ അകറ്റുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരമൊരു മാറ്റം കൊണ്ടുവന്നത് ആശ്ചര്യകരമാണെന്നും ഇതിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

ധാർമികതയും സാമൂഹിക ഉത്തരവാദിത്തവും മുൻനിർത്തി സർക്കാർ ഈ തീരുമാനത്തില്‍ നിന്ന് അടിയന്തരമായി പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.