Spread the love

ബിബിൻ മോഹന്റെയും ജയ് വിഷ്ണുവിന്റെയും രചനയിൽ നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത മധുവിധു തിയേറ്ററിൽ ഗംഭീര വിജയമാണ് നേടിയത്. കോമഡി ഫാമിലി എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ്‌ ലഭിച്ചത്. ചിത്രമിപ്പോൾ ഒടിടിയിൽ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. മെയ് 22 മുതൽ സോണി ലിവിലൂടെയാണ് സിനിമ സ്ട്രീമിങ്ങിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ സ്ട്രീം ചെയ്യും. ഷറഫുദ്ദീന്റെയും അസീസ് നേടുമങ്ങാടിന്റെയും കോമഡി രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയാകുന്ന മധുവിധുവിൽ സായ്കുമാറും, ജഗദീഷും, സഞ്ജു മധുവും, വിനീത് തട്ടിലും, ബിന്ദു പണിക്കരും ഉൾപ്പടെയുള്ള വലിയൊരു താര നിര തന്നെയുണ്ട്.

video
play-sharp-fill

ശാന്തകുമാറും, മാളവിക കൃഷ്ണദാസുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. അജിത് വിനായക ഫിലിംസാണ് ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. പന്ത്രണ്ടോളം സിനിമകള്‍ നിര്‍മ്മിച്ച അവരുടെ നിര്‍മ്മാണ കമ്പിനിയുടെ ഇന്നോളം ഉള്ളതില്‍ ഏറ്റവും വലിയ വിജയമാണ് മധുവിധു. ഷൈലോക്കിന് ശേഷം ബിബിന്‍ മോഹനും മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയ് വിഷ്ണുവും ചേര്‍ന്ന് രചിച്ച ചിത്രമാണ് ‘മധുവിധു’.