
ഇടുക്കി: കൈപ്പത്തി എന്ന് കേള്‍ക്കുമ്പോള്‍ അറപ്പാകുന്നുവെന്ന സി പി എം മുതിർന്ന നേതാവ് എം എം മണിയുടെ പരാമർശത്തിന് മറുപടിയുമായി ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാർഥി റോയ് കെ പൗലോസ്.
കൈപ്പത്തി ചിഹ്നത്തെ അവഹേളിച്ചത് ശരിയായില്ലെന്നും ഒരു മുതിർന്ന നേതാവില്‍ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് എം എം മണിയുടേതെന്നും റോയ് പറഞ്ഞു. ഇത്തരം പ്രസ്താവനകളാണ് എല്‍ ഡി എഫ് ഇക്കുറി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാൻ കാരണം.
ബി ജെ പിയെ സഹായിക്കാൻ മാത്രമേ ഇത്തരം പ്രസ്താവന ഉപകരിക്കൂ എന്ന് അദ്ദേഹം ഓർമ്മിക്കണം. എം എം മണിയുടെ കുടുംബത്തില്‍ ഉള്ളവർ പോലും ഇത്തവണ കൈപ്പത്തിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നം റോയ് കെ പൗലോസ് അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വോട്ടർമാർക്ക് നന്ദി അറിയിച്ച് മണ്ഡല പര്യടനം നടത്താനുള്ള വാഹനം തയ്യാറാക്കിയതിലും റോയ് പ്രതികരണം നടത്തി. പ്രചരണ വാഹനം തയ്യാറാക്കിയത് വിജയിക്കും എന്ന് 100 ശതമാനം ഉറപ്പ് ഉള്ളത് കൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
പ്രചാരണത്തിന് ഉപയോഗിച്ച വാഹനം മറ്റേണ്ടെന്നു നിർദേശിച്ചിരുന്നു. ഫല പ്രഖ്യാപനം വരുമ്പോള്‍ നന്ദി പറയാൻ വേണ്ടി വരും എന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് പ്രചരണ വാഹനം സജ്ജമാക്കിയിരുന്നത്. വോട്ടർമാർക്ക് നന്ദി അറിയിച്ച് മണ്ഡല പര്യടനം നടത്താനുള്ള വാഹനം കോട്ടയം ഈരാറ്റുപേട്ടയിലാണ് ഇപ്പോളുള്ളത്.







